പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്തെത്തിച്ച 8 ചീറ്റകൾക്ക് ഇന്ത്യൻ ഭക്ഷണം നൽകിത്തുടങ്ങി. 2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു. 30 മുതൽ 66 മാസം വരെ പ്രായമുള്ള ചീറ്റകളാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ സാഹചര്യവുമായി ചീറ്റകൾ ഇണങ്ങിക്കഴിഞ്ഞു. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് ഇവ ഭക്ഷണം കഴിക്കാറുള്ളത്. വംശനാശം […]
Tag: food
തെരുവിലെ ഭക്ഷണശാലയില്‍ മോമോസ് തയ്യാറാക്കി മമത ബാനര്‍ജി; വിഡിയോ
തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്. മോമോസ് ആണ് മമത തയാറാക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.തെരുവിലെ ഭക്ഷണശാലയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വിഡിയോയില്‍ […]
ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ എവിടെ പരാതിപ്പെടണം ? മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കളക്ടർക്കോ, ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിലോ പരാതിപ്പെടാം. ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ എന്ത് ചെയ്യണം ? ബില്ലിൽ നിന്ന് സർവീസ് ചാർജ് പിൻവലിക്കാൻ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടാം. ദശീയ ഉപഭോക്തൃ ഹെൽപ്‌ലൈനായ 1915 ൽ പരാതിപ്പെടാം കൺസ്യൂമർ കമ്മീഷനിൽ പരാതിപ്പെടാം. […]
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; നാട്ടുകാരുടെ ഓംലെറ്റ് ശശിയണ്ണൻ
ഇത് പഴയ കഥയാണ്. നെഞ്ചിൽ കുത്തുന്ന തണുപ്പേറ്റ് വരുന്നവരുടെ വെളിച്ചം.തിരുവനന്തപുരത്തിന്റെ വടക്കൻ അതിർത്തിയിലുള്ളവർ അയാളെ ഓംലെറ്റ് ശശിയണ്ണനെന്ന് വിളിച്ചു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന ഒരു മനുഷ്യനാണ് ശശി .തിരുവനന്തപുരം വെമ്പായത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ടോർച്ചുകളും മണ്ണെണ്ണ വിളക്കുമായി അർധരാത്രി വരെ തട്ടുകട നടത്തിയ ശശി ഇന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. പതിറ്റാണ്ടുകൾ രുചി വിളമ്പിയാണ് ആ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി ഈ മനുഷ്യൻ മാറിയത്. സമയമാണ് ഇവിടുത്തെ ഹൈലൈറ്റ്. രാത്രിയിൽ ഉണർന്നിരിക്കുന്ന കട.ആദ്യം ഇരുട്ടിൽ വെളിച്ചം തെളിച്ചായിരുന്നു. ഇപ്പോൾ […]
‘മാഗി ഉൾപ്പെടെ 60 ശതമാനം ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ഗുണമില്ല’; നെസ്‌ലെയുടെ റിപ്പോർട്ട് പുറത്ത്
മുംബൈ: മാഗി നൂഡിൽസ് ഉൾപ്പെടെ വിപണിയിലുള്ള തങ്ങളുടെ 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് സ്വിസ് ഭക്ഷ്യനിർമാതാക്കളായ നെസ്‌ലെ. ‘ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം’ കണ്ടെത്താൻ പരാജയപ്പെടുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ട്. ഉയർന്ന തസ്തികയിലുള്ള എക്‌സിക്യൂട്ടീവുകൾക്ക് കമ്പനി അയച്ച രഹസ്യറിപ്പോർട്ടാണ് പുറത്തായത്. ബ്രിട്ടീഷ് മാധ്യമമായ ഫൈനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ‘നമ്മുടെ ചില ഉൽപ്പന്നങ്ങൾ ഒരിക്കലും ആരോഗ്യപ്രദമല്ല. മുഖ്യധാരയിലുള്ള 60 ശതമാനം ഭക്ഷ്യോത്പന്നങ്ങളും ആരോഗ്യത്തിന്റെ അംഗീകൃത നിർവചനം പാലിക്കുന്നില്ല. പോഷകാവശ്യങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് തങ്ങൾ..’ – എന്നിങ്ങനെയാണ് […]