രാത്രിയെന്നാൽ സൂര്യന്റെ വെളിച്ചമില്ലാത്ത കുറച്ച് മണിക്കൂറുകളാണ്. പക്ഷേ രാത്രികളുടെ നിശബ്ദതയ്ക്കൊരു മനോഹാരിതയുണ്ട്. എന്നാൽ രാത്രിയാത്രകളെ സ്ത്രീകൾക്ക് എത്രത്തോളം ആസ്വദിക്കാനാകുന്നുണ്ട് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. കാലമെത്ര മുന്നോട്ട് പോയിട്ടും, ഇന്റർനെറ്റ് യുഗമായിട്ടും മാറ്റമില്ലാത്തൊരു കാര്യമാണത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പേടിപ്പെടുത്തുന്ന അതിക്രമ സംഭവങ്ങൾ നമ്മൾ കാണാറും കേൾക്കാറും വായിക്കാറുമൊക്കെയുണ്ട്. ആക്രമണങ്ങൾ തുടരുന്ന ഇക്കാലത്ത് സുരക്ഷിതത്വം എന്ന വാക്ക് തന്നെ പൊള്ളയായ ഒരു പ്രയോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മാർച്ച് എട്ട് വനിതാ ദിനമായി ആഘോഷിക്കുമ്പോൾ സ്ത്രീകൾ എങ്ങനെയായിരിക്കും അതിനെ […]
Tag: Flowers TV
വനിതാ ദിനം; ട്വന്റിഫോറും ഫ്ളവേഴ്സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് മാരത്തോൺ അല്പസമയത്തിനകം കൊച്ചിയിൽ
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്ളവേഴ്സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് മാരത്തോൺ കൊച്ചിയിൽ അല്പസമയത്തിനകം ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോൺ. ( Pink Midnight Marathon TwentyFour News Flower ). വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആർ ഇനിഷ്യേറ്റീവ് പിന്തുണയോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണവും നടത്തും. പെൺകരുത്തിന്റെ പ്രാധാന്യവും […]
പിങ്ക് മിഡ്നൈറ്റ് മാരത്തണിൽ പങ്കെടുത്തത് നിരവധി പേർ; വിജയികളെ അറിയാം
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്ളവേഴ്സ് ടിവിയും സംഘടിപ്പിച്ച പിങ്ക് മിഡ്നൈറ്റ് മാരത്തൺ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചിയിൽ നടക്കുന്ന മാരത്തണിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്. 20 മിനിറ്റ് 19 സെക്കന്റ് സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയ പറവൂർ ചേന്ദമംഗലം സ്വദേശി നിത്യയാണ് 15 – 30 കാറ്റഗറിയിൽ വിജയിച്ചത്. കോതമംഗലം മാർ ബേസിൽ സ്കൂൾ വിദ്യാർത്ഥിയാണ് നിത്യ സി.ആർ. Many people participated in the Pink Midnight Marathon […]
‘മുത്തുവിൽ അവസരം ലഭിച്ചിരുന്നു, എന്നാൽ അന്ന് അഭിനയിക്കാൻ സാധിച്ചില്ല’ : സുമാ ജയറാം
സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും അത് സാധിക്കാതെ പോയ ദുഃഖം ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയില്ഡ പങ്കുവച്ച് നടി സുമാ ജയറാം. സുമയുടെ വാക്കുകൾ ഇങ്ങനെ : ‘ആദ്യം വീര എന്ന പടത്തിന് വേണ്ടിയായിരുന്നു വിളിച്ചത്. മദ്രാസിലെ വുഡ്ലാൻഡ്സ് ഹോട്ടലിൽ വച്ചാണ് ആദ്യമായി രജനികാന്തിനെ കാണണമെന്ന ആഗ്രഹം തിരക്കഥാകൃത്ത് പഞ്ചു അരുണാചലം സാറിനോട് പറയുന്നത്. അവിടെ വച്ച് രജനി കാന്തിനെ എനിക്ക് വേണ്ടി അദ്ദേഹം വിളിച്ച് വരുത്തി. ഇദ്ദേഹത്തെ കണ്ടതോടെ ഞാൻ അത്ഭുതപ്പെട്ടു നിന്നു. […]