World

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം; ഒരാഴ്ചക്കിടെ 40 മരണം: ചിത്രങ്ങൾ

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സിൽഹറ്റ്, സുനംഗഞ്ജ് ജില്ലകളിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. 122 വർഷത്തിനിടെ സിൽഹറ്റിലുണ്ടായ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്. വടക്കുകിഴക്കൻ ജില്ലകളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. സിൽഹറ്റിലെ പ്രധാന നദിയായ സുർമ അപകട മേഖലയും കടന്ന് നിറഞ്ഞൊഴുകുകയാണ്. […]

India

ആന്ധ്രാ പ്രളയത്തിൽ മരണം 59 ആയി; താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷം

ആന്ധ്രാ പ്രളയത്തിൽ മരണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്.റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു. റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിർദേശം തുടരുകയാണ്. ചിറ്റൂർ നെല്ലൂർ അടക്കം കാർഷിക മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ അടക്കം കുത്തൊഴുക്കിൽ തകർന്നതിനാൽ […]

International

മഹാമാരിയുടെ ദുരിതം തീരുംമുമ്പേ ചൈനയില്‍ മഹാപ്രളയം

ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കോവിഡ് മഹാമാരി ദുരിതം വിതച്ച ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം രൂക്ഷമാകുന്നു. ചൈനയിലെ ഹ്യൂബെ, ജിയാങ്സി, അൻഹുയി, ഹുനാൻ, സിഷ്വാൻ, ഗുവാങ്‍‍സി തുടങ്ങി 27 പ്രവിശ്യകൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 141 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകൾ തകർന്നു. വുഹാൻ നഗരത്തിനു സമീപത്തുകൂടി […]