മുംബൈയിൽ ശക്തമായ മഴ. 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകൾ തകർത്തതോടെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തി. അടിയന്തിര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. ഇന്നും നാളെയും മുംബൈയിൽ റെഡ് അലേർട്ട് ആണ്. മുംബൈയെ കൂടാതെ, താനെ, പൂനെ, റൈഗാഡ്, രത്നഗിരി ജില്ലകളിലും മഴ തുടരുകയാണ്. രണ്ട് ലോക്കൽ ഷട്ടിൽ ട്രെയിൻ സർവീസുകൾ മാത്രമാണ് ഇപ്പോൾ മുംബൈയിൽ നടക്കുന്നത്. വാശി-പൻവേൽ, താനെ-കല്യാൺ എന്നീ സർവീസുകൾ […]
Tag: FLOOD
വെള്ളപ്പൊക്ക കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; അസമിൽ മരണം 107 ആയി
വെള്ളപ്പൊക്ക കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വലയുന്ന. അസമിൽ വെള്ളപ്പൊക്കത്തിൽ മരണം 107 ആയി. ഇരുപത്തിമൂന്ന് ജില്ലകളിലെ 25 ജനങ്ങളെ പ്രളയം ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 457 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,000 പേരാണ് കഴിയുന്നത്. കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 85 ശതമാനവും വെള്ളത്തിനടിയിൽ. 137 മൃഗങ്ങൾ ചത്തു. ബ്രഹ്മപുത്രയും പോഷക നദികളും കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്. ബിഹാറിൽ മഴക്കെടുതി 11 ജില്ലകളിലെ 15 ലക്ഷം ആളുകളെ ബാധിച്ചു. 10 പേർ മരിച്ചു. 98,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് […]
10 മാസം കൊണ്ട് ഒരു പുതിയ ഗ്രാമം, 25 കുടുംബങ്ങള്‍ക്ക് വീട്: പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്
‘സ്വപ്നം പോലും കാണാന്‍ പറ്റില്ല ഇങ്ങനെയൊരു വീട്, പകരം നല്‍കാനുളളത് ഞങ്ങളുടെ പ്രാര്‍ഥന’- പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഒരുക്കിയ സ്നേഹക്കൂടുകളിലൊന്നിലെ താമസക്കാരന്‍ രാജന്‍ പറയുന്നു.. പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ടൌണ്‍ഷിപ്പ് പദ്ധതികളിലൊന്നാണ് ഇന്ന് വയനാട്ടിലെ പനമരത്ത് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തുറന്നു കൊടുക്കുന്നത്. 2018ലെ പ്രളയക്കെടുതില്‍പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഗ്രാമത്തിന് പീപ്പിള്‍സ് വില്ലേജ് എന്നാണ് നാമകരണം ചെയ്തത്. രാഹുല്‍ ഗാന്ധി എംപി, മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി […]
പ്രളയം നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്നും നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് സർക്കാർ വിശദീകരണം. പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ […]
അതിജീവനത്തിന് സ്വിറ്റസർലണ്ടിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ കൈത്താങ്ങ്.
സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്, അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി വാങ്ങിച്ച അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ശ്രീമതി. ബിന്ദു സജീവ് കൈമാറി […]