മഴക്കാലം കേരളത്തിന് ഇപ്പോൾ ദുരിതക്കാലമാണ്. നിർത്താതെ പെയ്യുന്ന മഴയിൽ മുങ്ങുന്ന റോഡുകളും പുഴകളും വീടുകളും സ്ഥിര കാഴ്ചകളായി മാറുകയാണ്. വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന കേരളത്തെ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർച്ചയായി നമ്മൾ കണ്ടതാണ്. വീണ്ടുമൊരു മഴക്കാലം എത്താനായി. കേരളത്തിന്റെ പുഴകളിൽ മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യവും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018, 2019 വർഷങ്ങളിൽ സംഭവിച്ച പ്രളയത്തിന്റെ അവശേഷിപ്പുകളാണ് ഇവ. കേരളത്തിലെ 44 പുഴകളിലായി അടിഞ്ഞുകൂടിയ എക്കലിന്റെയും ചെളിയുടെയും അളവാണിത്. ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് […]
Tag: FLOOD
ആന്ധ്രയിലെ അണക്കെട്ടില്‍ നാലിടത്ത് വിള്ളല്‍; 18 വില്ലേജുകളിലെ ആളുകളോട് മാറാന്‍ നിര്‍ദേശം
ആന്ധ്രപ്രദേശില്‍ പ്രളയം തുടരുന്നു. ചിറ്റൂര്‍ ജില്ലയിലെ രാമചന്ദ്രപുരത്തുള്ള രായലചെരുവു അണക്കെട്ടിന്റെ നാലിടങ്ങളില്‍ വിള്ളലുണ്ടായി. വിള്ളല്‍ അടച്ചെങ്കിലും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിവിടുന്ന മേഖലകളിലെ 18 വില്ലേജുകളിലെ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. വീടുകളിലെ അവശ്യ വസ്തുക്കളും രേഖകളും കൈവശംവെച്ച് മാറണമെന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. ദുരന്തമുണ്ടായാല്‍ നേരിടുന്നതിനായി മൂന്ന് വ്യോമസേനാ ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. വിള്ളല്‍ അടച്ചെങ്കിലും പഴക്കം ചെന്ന അണക്കെട്ടായതിനാല്‍ തന്നെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആളുകളെ […]
കൊല്ലത്ത് മലവെള്ളപ്പാച്ചിൽ
കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കറിൽ മലവെള്ളപ്പാച്ചിൽ. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചയോടെ പെയ്ത മഴയെ തുടർന്നായിരുന്നു സംഭവം. മൂന്ന് കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഈ മേഖലയിൽ ശക്തമായ മഴ ഉണ്ടായത്. അത് പുലർച്ചെ വരെ നീണ്ടു. അമ്പതേക്കർ പാലത്തിനു മുകളിലൂടെ വെള്ളം ഒലിച്ചെത്തി. കുന്നിമാൻ തോട് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതാണ് മലവെള്ളപ്പാച്ചിലുണ്ടാവാൻ കാരണം. ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ല. (flood kollam heavy rain) മഴ കുറഞ്ഞുവരുന്നതിനാൽ വെള്ളം ഇറങ്ങുന്നുണ്ട്. ഇവിടെ മാത്രം റെഡ് അലേർട്ട് ആണ്. മേഖലയിൽ […]
മണിമലയാറ്റില്‍ പ്രളയമുന്നറിയിപ്പ് നല്‍കി കേന്ദ്ര ജലകമ്മിഷന്‍
മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതോടെ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. പമ്പയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 12 ഇഞ്ച് വരെ ഉയര്‍ത്തും. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും.പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ മൂന്ന് സിപില്‍വേ ഷട്ടറുകള്‍ 5 സെ.മി ഉയര്‍ത്തി. അതിരപ്പിള്ളി, മലക്കപ്പാറ പ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കല്ലാര്‍ […]
സംസ്ഥാനത്ത് പ്രളയ സാധ്യതയില്ല; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലുദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണര്‍ ഡോ.എ കൗശികന്‍ ട്വന്റിഫോറിനോട് പറഞ്ഞു. flood kerala അതേസമയം കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. […]
“പ്രളയം മനുഷ്യനിര്‍മ്മിതം, അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി”
കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് തെളിഞ്ഞെന്ന് ഉമ്മൻചാണ്ടി. 2018 ലെ പ്രളയം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നം ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രളയത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രളയം വീണ്ടും സജീവ ചര്‍ച്ചയാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. മഴ പെയ്തതിനെ തുടര്‍ന്ന് മുൻകരുതലില്ലാതെ ഡാം തുറന്ന് വിട്ടതാണ് 2018ലെ പ്രളയം രൂക്ഷമാകാൻ കാരണം. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് അന്നേ തെളിഞ്ഞതാണ്. നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ […]
ബുറേവി നാളെ കേരളത്തിൽ; വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
ബുറേവി നാളെ അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ പ്രവേശിക്കും. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാൽ കൊല്ലം – തിരുവനന്തപുരം അതിർത്തിയിലൂടെ സഞ്ചരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകും. 60 കിമി ൽ താഴെയായിരിക്കും പരമാവധി വേഗമെന്നാണ് പ്രവചനം. ബുറേവിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളിൽ 50-60കിമി വേഗതയിൽ കാറ്റ് വീശാം. മലയോരമേഖലയിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി […]
തെലങ്കാനയില്‍ പ്രളയം: ഒന്നരക്കോടി നല്‍കി പ്രഭാസ്, കേരളത്തിന്‍റെ സഹായം അഭ്യര്‍ഥിച്ച് വിജയ് ദേവരകൊണ്ട
കോവിഡിനൊപ്പം പ്രളയ ദുരിതത്തിലാണ് തെലങ്കാന. കനത്ത മഴ തുടരുകയാണ്. 70 പേര്‍ ഇതിനകം മരിച്ചു. നിരവധി പേര്‍ക്ക് വീട് നഷ്ടമായി. വലിയ തോതില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം രംഗത്തെത്തി. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടന്‍ പ്രഭാസ് സംഭാവന നല്‍കിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം നല്‍കി. നാഗാർജുനയും ജൂനിയര്‍ എന്‍ടിആറും 50 ലക്ഷം […]
പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു, ആശങ്ക ഒഴിയുന്നു
പമ്പ ഡാമിന്‍റെ ആറ് ഷട്ടറുകൾ തുറന്നെങ്കിലും പത്തനംതിട്ടയില്‍ കാര്യമായ വെള്ളപ്പൊക്ക പ്രതിസന്ധി ഉണ്ടായില്ല. പമ്പ നദിയിൽ ജലനിരപ്പ് 40 സെന്‍റീമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചത്. എന്നാൽ പമ്പ ത്രിവേണിയിൽ ഒരടിയും പെരുനാട് രണ്ട് അടിയും വെള്ളം മാത്രമാണ് കയറിയത്. പമ്പയുടെ ആറ് ഷട്ടറുകളും അടച്ചു. പമ്പാ ഡാം തുറന്നതിനാൽ 2018ലെ പ്രളയ ഭീതിയിലായിരുന്നു പത്തനംതിട്ട. എന്നാൽ പമ്പ നദിയില്‍ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയര്‍ന്നില്ല. അതേസമയം ഇന്നലെ രാത്രിയിലും ശക്തമായി പെയ്ത മഴ […]
ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എസി റോഡ് വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ – ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എസി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. നിലവില്‍ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന്‍ വരെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും ബസ് സര്‍വീസ് നടത്തുന്നുണ്ടെന്ന് ആലപ്പുഴ ഡിടിഒ അറിയിച്ചു. കൊങ്കണ്‍ റെയില്‍വേയില്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം – ലോക്മാന്യതിലക് നേത്രാവതി പ്രതിദിന സ്‌പെഷ്യല്‍, […]