National

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു

ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന […]

National

യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. about:blank എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിവിട്ട ശേഷം വിമാനം ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് യാത്ര പുനരാരംഭിച്ചു.

National

സുഹൃത്തിനോട് ഒരു തമാശ പറഞ്ഞത് കുഴപ്പമായി; ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍

രണ്ട് സുഹൃത്തുക്കള്‍ പരസ്പരം കളിയായി അയച്ച വാട്ട്‌സ്ആപ്പ് മെസേജിന്റെ പേരില്‍ ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനമാണ് വൈകിപ്പിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതോടെ മുഴുവന്‍ യാത്രക്കാരേയും ലഗേജും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധിക്കാന്‍ ഇന്‍ഡിഗോ നിര്‍ബന്ധിതരാകുകയായിരുന്നു. സംഭവം ഇങ്ങനെയാണ് : മുബൈയിലേക്ക് പോകാനിരുന്ന ഒരു യുവാവും അതേ എയര്‍പോര്‍ട്ടില്‍ ആ സമയത്തുണ്ടായിരുന്ന യുവതിയും തമ്മില്‍ യാത്ര പുറപ്പെടും മുന്‍പ് വാട്ട്‌സ്ആപ്പില്‍ സംസാരിക്കുന്നു. ചാറ്റിംഗ് […]

Kerala

കുരങ്ങുവസൂരി മരണം: വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി

തൃശൂര്‍ കുരഞ്ഞിയൂരില്‍ കുരങ്ങുപനി ബാധിച്ച് മരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കത്തില്‍ 20 പേരാണുള്ളതെന്ന് മന്ത്രി അറിയിച്ചു. യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യ കേസ് കേരളത്തില്‍ തിരിച്ചറിഞ്ഞത് ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണം. കുരങ്ങുവസൂരിക്ക് മരണനിരക്ക് കുറവാണെങ്കിലും അലംഭാവം പാടില്ലെന്നും മന്ത്രി […]

Gulf

ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് […]

Kerala

വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുഖ്യമന്ത്രിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർക്ക് ഭീഷണിയാകും വിധം അക്രമം നടത്തി. രാജ്യാന്തര വ്യോമയാന ചട്ടങ്ങൾ ലംഘിച്ചു. ഒളുവിലുള്ള പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ജാമ്യം എതിർക്കാൻ ശക്തമായ വാദവുമായാണ് പ്രോസിക്യൂഷൻ രംഗത്തുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ […]

Gulf

അസർബയ്ജാനിലേക്ക് എയർ അറേബ്യ നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു

എയർഅറേബ്യ അബുദാബിയിൽനിന്ന് അസർബയ്ജാനിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ജൂൺ 28 മുതലാണ് അസർബയ്ജാനിലെ ബാക്കുവിലേക്ക് സർവീസ് തുടങ്ങുന്നത്. എയർഅറേബ്യയുടെ അബുദാബി ഹബിൽ നിന്നുള്ള സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്. അവധിയാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.യിൽനിന്ന് അസർബയ്ജാനിലേക്ക് പോകുന്ന മലയാളികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് പുതിയ സർവീസ് കൂടുതൽ സൗകര്യമായിരിക്കും. കൊവിഡ്കാലത്ത് 2020 ജൂലായിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി ആരംഭിച്ചതാണ് ബജറ്റ് എയർലൈൻ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 24 സെക്ടറുകളിലേക്കാണ് സർവീസ് നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, […]

Kerala

കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി. ഇപ്പോൾ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാസ സർവീസുകൾ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക. (uae flight restart kannur) വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ നടത്തുന്നത്. […]

India

അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം. ചരക്കു വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി സർവീസുകൾ അനുവദിക്കുമെന്നും മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റു മേഖലകളിൽ നിയന്ത്രണം ലഘൂകരിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര […]

Business

ഇനി വിമാന യാത്രയിലും മൊബൈൽ ഉപയോഗിക്കാം; ജിയോയുടെ സേവനം ഇന്ത്യയിൽ ആദ്യം

വിമാന മൊബൈൽ സേവനം ഏർപ്പെടുത്തി ഇന്ത്യയിലെ മുൻനിര സേവനദാതാക്കളായ റിലയൻസ് ജിയോ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവിൽ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക. “ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് 20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ […]