മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന നിരവധി കപ്പലുകൾ രാജ്യത്തുണ്ട്. എന്നാൽ മത്സ്യബന്ധനക്കപ്പലുകളിലെ ക്യാപ്റ്റൻ ദൗത്യത്തിൽ പേരിനുപോലും വനിതാ സാന്നിധ്യമില്ല. ഈ ചരിത്രം തിരുത്തുകയാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിനി ഹരിത. മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ നിയമിക്കപ്പെടാനുള്ള യോഗ്യത നേടിയ രാജ്യത്തെ തന്നെ ആദ്യ വനിതയാണ് ഹരിത. സ്വകാര്യ മേഖലകളിലും സർകാർ മേഖലകളിലും മത്സ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനായി സ്ത്രീകളില്ല. സിഫ്‌നെറ്റിലാണ് ( സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ എഞ്ചിനീയറിംഗ് ട്രെയ്‌നിംഗ് കൊച്ചി) പഠനം പൂർത്തിയാക്കിയത്. ക്യാപ്റ്റനാകുക എന്ന ഹരിതയുടെ […]