Kerala

തിരുവനന്തപുരത്ത് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. 7500 കിലോയോളം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാർക്കറ്റായ എം ജെ ഫിഷ് മാർക്കറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഹാര്‍ബറില്‍ മത്സ്യവുമായി അടുത്ത പത്തോളം വരുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്. പ്രാഥമിക […]

Kerala

കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി

കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്.