Kerala

ദിലീപിന് തിരിച്ചടി; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി. എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. നിലവിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് […]

Kerala

പാലക്കാട് വനമേഖലകളിൽ അണയാതെ കാട്ടുതീ

പാലക്കാട് ജില്ലയിലെ വനമേഖലകളിൽ അണയാതെ കാട്ടുതീ. പാലക്കാട് അട്ടപ്പള്ളം താഴ്വരയിലുണ്ടായ തീപിടുത്തം മലമുകളിലേക്ക് പടർന്നു. വനംവകുപ്പ് ഇന്നലെ രാത്രിയും തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് വിജയിച്ചില്ല. സൈലൻ്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം ഭാഗത്തും തീ പടരുകയാണ്. ഉൾവനത്തിലാണ് തീ പടരുന്നത്. വനംവകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തീയണക്കാനായി പുറപ്പെടും. ഇന്ന് വൈകിട്ട് ആറ് മണിയോടെ പുതിയ സംഘം പുറപ്പെടും. ജില്ലയിൽ നിരവധി സംഘടനകളുടെ ഭാഗമായ സന്നദ്ധപ്രവർത്തകരും വനംവകുപ്പിനൊപ്പം ഉണ്ടാവും

Kerala

എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം

എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യവസായ പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയർഫോഴ്സുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല.https://065ed6e32652a440b92cd8cdd213ba95.safeframe.googlesyndication.com/safeframe/1-0-38/html/container.html കിൻഫ്രയിലെ കമ്പനി ആയതിനാൽ അടുത്ത് തന്നെ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള […]

Kerala

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ്

വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സർക്കാർ ഓഫീസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാൾ തന്നെയാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിക്കുന്നുണ്ട്. ഇതിനു മുൻപും ഇയാൾ ചില കെട്ടിടങ്ങളിൽ തീവച്ചിരുന്നു. ആ ദൃശ്യങ്ങൾ കൂടി പരിഗണിച്ചാണ് പൊലീസ് സതീഷിലേക്കെത്തിയത്. സ്റ്റേഷനുള്ളിൽ വച്ച് തന്നെ […]

Kerala

വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ

വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി […]

India National

ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

മധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നത് എന്നാണ് നിഗമനം. അപകടസമയത്ത് 40 കുട്ടികൾ വാർഡിലുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ […]

India

ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി ഐ.സി.യുവില്‍ വന്‍ തീപിടുത്തം

ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തം. രാവിലെ 6.35 ഓടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.യുവിലെ അമ്പതോളം രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് രോഗികളെ രക്ഷപ്പെടുത്തിയത്. ഷോർട്ട് സർക്യൂട്ട് കാരണം വെന്‍റിലേറ്ററിൽ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിന്‍റെ വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.

India

മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകന്‍റെയും സുഹൃത്തിനെയും അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് വീടിനകത്ത് തീപ്പൊള്ളലേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും സാനിറ്റൈസര്‍ ഒഴിച്ച് വീടിനകത്ത് പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഗ്രാമമുഖ്യന്‍റെ മകനടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്‍. ലക്‌നൗ നഗരത്തിന് 160 കിലോമീറ്റര്‍ അകലെ കല്‍വാരി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ലക്നൌവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിലെ മാധ്യമപ്രവര്‍ത്തകന്‍ 37 കാരനായ രാകേഷ് സിങ് നിര്‍ഭിക്കും സുഹൃത്ത് 34കാരന്‍ പിന്‍റു സാഹുവുമാണ് കൊല്ലപ്പെട്ടത്. രാകേഷ് […]

India National

ഇന്ത്യ- പാക് അതിർത്തിയിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ഇന്ത്യ- പാക് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം. മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാർക്ക് ജീവൻ നഷ്ടമായി. ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർക്കുമാണ് ജീവൻ നഷ്ടമായത്. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഏഴ് പാക് ജവാന്മാർക്കും ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ബംഗറുകളും ഇന്ത്യ തകർത്തു.

India National

മുംബൈയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തം

മുംബൈയിലെ നാഗപാദ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തം. മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്നതെ രാത്രിയാണ് സംഭവം. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്. മാളിന്റെ മുകളിലത്തെ നിലയിവാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. കനത്ത പുകയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബൻജാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.