HEAD LINES Kerala

ഹൈക്കോടതിയുടെ വെടിക്കെട്ട് വിലക്ക്; സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഓരോ ക്ഷേത്രങ്ങളിലും പൂജകൾക്ക് സമയം ഉള്ളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവിധ ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അസമയം ഏതെന്ന് നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും […]

Kerala

മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക്

കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. ഘടക പൂരങ്ങളുടെ വരവ് തുടരും. പകല്‍പ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും. വര്‍ണപ്പൂരം ഒരുക്കുന്നതായിരുന്നു ഇന്നലെ നടന്ന കുടമാറ്റം. വര്‍ണക്കുടകള്‍ക്കു പുറമെ എല്‍.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് […]

Kerala

ചരിത്രമായി ഷീന; തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ട് ഒരുക്കുന്നത് ഒരു സ്ത്രീ

തൃശൂർ പൂരമെന്നാൽ വെടിക്കെട്ടാണ് ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്. വിദേശികളടക്കം അന്നത്തെ ദിവസം പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ലക്ഷ്യം വെടിക്കെട്ട് കാണുക തന്നെ. മണിക്കൂറുകൾ നീളുന്ന കരിമരുന്ന് പ്രയോഗം. കറുത്ത മാനം അന്ന് പകലിനേക്കാൾ ശോഭയോടെ ജ്വലിച്ച് നിൽക്കും. ലോക പ്രശസ്തമായ ഈ വെളിച്ച വിസ്മയം ഇത്തവണ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്നത് ഷീനയുടെ പേരിലാകും. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ വെടിക്കെട്ടിന് നേതൃത്വം വഹിക്കാൻ ഒരുങ്ങുന്നു. തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്നത് വടക്കാഞ്ചേരി കുണ്ടന്നൂർ സ്വദേശി ഷീന സുരേഷ് […]

Kerala

പൂരം കൊഴുക്കും;തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി

തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കി കേന്ദ്ര ഏജന്‍സിയായ പെസോ. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതല്ലാതെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിനായി ഉപയോഗിക്കരുത്. സാമ്പിള്‍ വെടിക്കെട്ട് മെയ് 8നാണ് നടക്കുക. മെയ് 11ന് പുലര്‍ച്ചെയാകും പൂരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടക്കുക. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വിപുലമായി തൃശൂര്‍ പൂരം നടത്താന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയതുപോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ […]