കണ്ണൂര്‍ കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. ഇന്നലെ രാത്രി അജ്ഞാത സംഘമാണ് സമരപ്പന്തലിന് തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത് ജനകീയ സമരം ശക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് ജനകീയ സമരസമിതിയുടെ സമരപ്പന്തലിന് അജ്ഞാതരായ ആളുകള്‍ തീയിട്ടത്. പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. സമരസമിതി നേതാവ് […]
Tag: Fire Accident
വിശാഖപട്ടണത്ത് ഫാര്‍മ ലാബില്‍ തീപിടുത്തം; നാല് തൊഴിലാളികള്‍ മരിച്ചു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മ ലാബിലുണ്ടായ തീപിടുത്തത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി അമര്‍നാഥ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൊഴിലാളിയുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. […]
ശബരിമല തീര്‍ത്ഥാടക വാഹനത്തിന് തീപിടിച്ചു
ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഗുണ്ടൂരില്‍ നിന്ന് പോയ വാഹനത്തിന് പുലര്‍ച്ചെ 4.40ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല.
വിവാഹാഭ്യർത്ഥന നിരസിച്ചു; മഹാരാഷ്ട്രയിൽ കാമുകൻ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കർ മറാത്ത്‌വാഡ സർവകലാശാലയിൽ പഠിച്ച ഇരുവരും സുവോളജിയിൽ പിഎച്ച്‌ഡി വിദ്യാർഥികളാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവൺമെന്റ് ഫോറൻസിക് കോളജിലെ ബയോഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ക്യാബിനിൽ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു വിദ്യാർഥിനി. ഇതിനിടെ ഉള്ളിൽ കടന്ന പ്രതി യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. എന്തുകൊണ്ടാണ് തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതെന്ന് ഇയാൾ […]
ഡൽഹിയിലെ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം: രണ്ട് പേർ വെന്തുമരിച്ചു
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഇതുവരെ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കാമെന്നും ചിലർക്ക് പരുക്കേൽക്കാമെന്നും ആശങ്കയുണ്ട്. രാവിലെ 9.35 നാണ് അപകടം. വിവരം ലഭിച്ചതിനെ തുടർന്ന് 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഫാക്ടറിയുടെ ഒന്നും രണ്ടും നിലകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനാ സംഘം മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എല്ലാവരുടെയും നില തൃപ്തികരമാണ്. തീപിടിത്തത്തിൽ […]
നോയിഡയിലെ ലാബിൽ വൻ തീപിടിത്തം
നോയിഡയിലെ സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന പതോളജി ലാബിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചതായി ഫയർ ഓഫീസർ ജിതേന്ദ്ര കുമാർ സിംഗ് അറിയിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38-ലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസിക്കിലെ ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമോല്‍ താംബെ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തീപിടിത്തമുണ്ടാകാനിടയായ സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് […]
ആഗ്രയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; ഡോക്ടർ ഉൾപ്പെടെ 3 പേർ മരിച്ചു
ഉത്തർപ്രദേശിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 മരണം. ഒരു ഡോക്ടറും ഇയാളുടെ മകളും മകനുമാണ് കൊല്ലപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് ഡോക്ടർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നതെന്നാണ് വിവരം. ഹോമിൽ ചികിത്സയിലായിരുന്ന രോഗികളെ പുറത്തെടുത്ത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആഗ്രയിൽ ആർ.മധുരാജ് ആശുപത്രിയുടെ ഒന്നാം നിലയിൽ ബുധനാഴ്ച പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. ഡോ.രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടർ കുടുംബത്തോടൊപ്പം ഒന്നാം നിലയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. നഴ്സിംഗ് ഹോം താഴത്തെ നിലയിലാണ് […]
ആന്ധ്രയിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു
ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർ ഫോഴ്സ് ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രഥമിക […]
ഗോഡൗൺ തീപിടിത്തത്തിൽ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം; അനുശോചനം അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി
സെക്കന്തരാബാദിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സെക്കന്തരാബാദിലെ ബോയ്ഗുഡ ആക്രിക്കടയിലാണ് തീപിടിത്തം. അപകടത്തിൽ 11 പേര്‍ വെന്തു മരിച്ചു. ഷോപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിബാധയെത്തുടര്‍ന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. തീപിടുത്തത്തില്‍ […]