Kerala

കാസർഗോഡ് നീലേശ്വരത്തെ റിസോർട്ടിൽ തീപിടുത്തം; ആളപായമില്ല

കാസർഗോഡ് നീലേശ്വരത്തെ ‘നീലേശ്വർ ഹെർമിറ്റേജ്’ റിസോർട്ടിന് തീപിടിച്ചു. ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് മുകളിൽ പടക്കം വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റത്തി തീ അണയ്ച്ചു. ആളപായമില്ല.

Kerala

വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.ആളപായമോ നാശനഷ്ടമോ ഇല്ല.

Kerala

ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു

ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാൽ വേഗത്തിൽ തീ കത്തിപ്പടരുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ചു. തീ പടർന്നതോടെ ഹോട്ടൽ പൂർണ്ണമായി കത്തി നശിച്ചു.

Kerala

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു; സംഭവം എറണാകുളത്ത്

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്. ഇയാളെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിമരുന്നു നിറയ്ക്കുന്ന സമയത്ത് അത് കത്തിച്ചു നോക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിലും 3 പേർക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് […]

Kerala

തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ കാർത്തിക എന്ന വീട്ടിൽ രമേശൻ, ഭാര്യ സുലജകുമാരി, മകൾ രേഷ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയം. വിദേശത്ത് ആയിരുന്ന രമേശൻ ഇന്നലെയാണ് തിരികെ എത്തിയത്. താമസിക്കുന്ന വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തിരുന്നു. ഈ കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. സുലജകുമാരിയുടെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിൽ […]

Kerala

കായംകുളത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു

കായംകുളം എവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.മുഖംമൂടി ധരിച്ചയാൾ ബൈക്ക് തീ വച്ച് നശിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

India

ഡൽഹി വികാസ്പുരിയിൽ വൻ തീപിടുത്തം; തീയണയ്ക്കാൻ ശ്രമിക്കുന്നത് 18 ഫയർ എഞ്ചിനുകൾ

ഡൽഹി വികാസ്പുരിയിൽ ബൻ തീപിടുത്തം. വികാസ്പുരിയിലെ ഡിഡിഎ ലാൽ മാർക്കറ്റിലാണ് രാവിലെ 5.50ഓടെ തീപിടുത്തം ഉണ്ടായത്. 18 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Kerala

മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല

തൃശൂര്‍ മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിതെറിച്ച് തീപിടിച്ചു. മാപ്രാണം തൈവളപ്പിൽ ക്ഷേത്രത്തിന് സമീപം മാഹിന്റെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കളയിലെ ടൈലുകൾ അടക്കം പൊട്ടി. വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തി തീയണച്ചു. ആളപായമില്ല.

World

ഗാസയിൽ തീപിടിത്തം; 10കുട്ടികൾ ഉൾപ്പെടെ 21 മരണം

പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കി.മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Kerala

ലഹരി വിരുദ്ധ പരിപാടിക്കിടെ കത്തിച്ച കുപ്പി പൊട്ടിത്തെറിച്ചു; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്

പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്. കാവശ്ശേരി പി.സി.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് പരുക്കേറ്റത്. ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും, ഒരു രക്ഷിതാവിനുമാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും, ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.