സ്ഥാനാർത്ഥിത്വം പിൻവലിക്കാർ പണം നൽകിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത് ബദിയടുക്ക പൊലീസ്. 171 B,171 E വകുപ്പുകൾ പ്രകാരമാണ് കേസ്.സുന്ദരയുടെ മൊഴി കൂടി ചേർത്ത് വിശദമായ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കൂടി എഫ്ഐആറിൽ കൂട്ടിച്ചേർക്കും. കേസിൽ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കും. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ […]