HEAD LINES Kerala

എന്താണ് എഫ്ഐആർ? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്?

കുറ്റകൃത്യങ്ങൾ പെരുകുന്ന ഇന്നത്തെ കാലത്ത് എഫ്‌ഐആർ എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എഫ്‌ഐആർ എന്താണെന്നതിനെക്കുറിച്ച് മിക്കവർക്കും വ്യക്തമായ ധാരണയുണ്ട്. ഇതിനെക്കുറിച്ച് അറിയാമെങ്കിലും കൂടുതൽ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവരും ചെറുതല്ല. യഥാർത്ഥത്തിൽ എന്താണ് എഫ്ഐആർ അല്ലെങ്കിൽ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? എപ്പോൾ, എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്? പൊതുജനങ്ങളുടെ ഇത്തരം സംശയങ്ങൾ ദൂരീകരിക്കാൻ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് […]

Kerala

കിളികൊല്ലൂർ മർദനം; സഹോദരങ്ങൾക്കെതിരായ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നാണ് ഹൈക്കോടതി നിലപാട്. സൈനികനായ വിഷ്ണുവും സഹോദരൻ വിഘ്നേഷും നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചില്ല. കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പടെ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. മർദിച്ച പൊലീസുകാർക്കെതിരായ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വാദം കേട്ട കോടതി ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് […]

Kerala

കോയമ്പത്തൂർ സ്ഫോടനത്തിൽ എഫ്ഐആറിട്ട് എൻഐഎ; അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസെടുത്തു

കോയമ്പത്തൂർ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഫോടനത്തിൽ 1908 ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആർപിസി 174 പ്രകാരവുമാണ് കേസെടുത്തത്. എൻഐഎ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല. കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെ‍ഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ […]

Kerala

നോക്കുകൂലി: പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിർദേശം

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നിർദേശം നല്‍കി. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പൊലീസ് […]

Kerala

വിസ്മയ കേസ് ; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺകുമാർ ഹൈക്കോടതിയിൽ

വിസമയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. സ്ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്ന് കിരൺ കുമാർ ഹർജിയിൽ പറയുന്നു. കേസിലെ അന്വേഷണം നിർത്തിവയ്ക്കണമെന്ന് കിരൺ കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടെ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ കിരൺ കുമാർ ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരുകയാണ്.

Kerala

ആംബുലന്‍സ് പീഡനം; ഡ്രൈവര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍

യുവതിയെ ബലാത്സംഗം ചെയ്യാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി. ഇതിന്‍റെ ഭാഗമായാണ് യുവതിയെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് ആറന്‍മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍ . യുവതിയെ ബലാത്സംഗം ചെയ്യാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി. ഇതിന്‍റെ ഭാഗമായാണ് യുവതിയെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, ദലിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് […]