India Kerala

‘രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ട്; അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ഈ ബജറ്റിലുണ്ട്’; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യത്താകെ സാമ്പത്തിക മരവിപ്പുണ്ടെന്നും അതിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ബജറ്റിലുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരുമിച്ച് നിന്നാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശക്തമായി മുന്നോട്ടുപോകാന്‍ കഴിയൂ. അതിന് കഴിയുന്ന കാഴ്ചപ്പാടുകള്‍ വെച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ നേട്ടങ്ങളും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞെ പോലുള്ള വലിയ പദ്ധതികള്‍ കേരളത്തിന് മുതല്‍ക്കൂട്ടാകും. മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]