India Kerala

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി: മറ്റു വകുപ്പുകള്‍ ഉത്തരവിറക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ധനകാര്യ വകുപ്പ്

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ മറ്റു വകുപ്പുകള്‍ ഉത്തരവിറക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ധനകാര്യ വകുപ്പ്. സര്‍ക്കാരിന്റെ നയമോ സാമ്പത്തിക വശങ്ങളോ പരിശോധിക്കാതെ ഉത്തരവിറക്കുന്നതിലാണ് അതൃപ്തി. തുടര്‍ന്ന് പെന്‍ഷനുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകള്‍ ഉത്തരവിറക്കുന്നതും തുടര്‍ നടപടി സ്വീകരിക്കുന്നതും വിലക്കി ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 2013 ഏപ്രില്‍ ഒന്നു മുതല്‍ നിയമനം ലഭിച്ച ജീവനക്കാര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കുന്നത് ധനകാര്യ വകുപ്പാണ്. എന്നാല്‍ ഇതു മറികടന്ന് മറ്റു വകുപ്പ്, സ്ഥാപന […]