Kerala

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കും

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ( kastoori rangan final report ) ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന. ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ആകും പരിസ്ഥിതി ദുർബല മേഖലയിൽനിന്ന് ഒഴിവാക്കുക. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ നിർദേശം. വനമേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ജനവാസമേഖലയായി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനത്തിന് അനുമതി നൽകാനാണ് […]