Sports

ഇരട്ട ഗോളുമായി എംബാപ്പെ, റെക്കോർഡിട്ട് ജിറൂദ്; ഫ്രാൻസ് ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം. പ്രീ-ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരട്ട ഗോൾ നേടുകയും, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എംബാപ്പെയാണ് ഫ്രഞ്ച് പടയെ ക്വാർട്ടറിലേക്ക് നയിച്ചത്. ഇംഗ്ലണ്ട്-സെനഗല്‍ മത്സരത്തിലെ വിജയകളാവും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളി. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് പോളണ്ടിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഒലിവിയർ ജിറൂദാണ് (44–ാം മിനിറ്റ്) ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. രണ്ടാം […]

Sports

അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍

ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍. 90ാം മിനിറ്റില്‍ കാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറിന്റെ അവിശ്വസനീയ ഗോളിലൂടെ ബ്രസീലിന്റെ ഗോള്‍ വല തകര്‍ക്കുകയായിരുന്നു കാമറൂണ്‍ പട. ഗോള്‍ പിറന്നതിന് പിന്നാലെ താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നു. ബ്രസീലിനെ ഗോളടിപ്പിക്കാതെ പ്രതിരോധം തീര്‍ത്ത കാമറൂണ്‍ ആണ് അവസാന നിമിഷം കാനറികളെ ഞെട്ടിച്ചത്. തുടക്കത്തില്‍ ബ്രസീലിയന്‍ താരങ്ങളുടെ കടുത്തസമ്മര്‍ദമാണ് കാമറൂണിന് നേരിടേണ്ടിവന്നത്. 21 പതിനഞ്ച് ഗോള്‍ ശ്രമങ്ങള്‍ നടത്തിയ […]

Sports

കോസ്റ്ററിക്കയ്ക്കെതിരെ ജയിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ ജർമനി പുറത്തായി

കോസ്റ്ററിക്കയ്ക്കെതിരെ മിന്നും വിജയം കൈവരിച്ചിട്ടും പ്രീ ക്വാർട്ടർ നഷ്ടമായി ജർമനി. രണ്ടിനെതിരെ നാല് ഗോൾ നേടിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. കോസ്റ്ററിക്കയ്ക്കെതിരെ ശക്തമായി ആധിപത്യത്തോടെ വിജയിച്ചിട്ടും ജര്‍മന്‍ സംഘം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ മടങ്ങിയത് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തെ കണ്ണീരിലാഴ്ത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്‌പെയ്‌നിനെ അട്ടിമറിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇതോടെ സ്‌പെയ്‌നിനും ജര്‍മനിക്കും നാല് പോയന്റായി. പക്ഷേ ഉയര്‍ന്ന ഗോള്‍ വ്യത്യാസം ജര്‍മനിക്ക് തിരിച്ചടിയായി. പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ജര്‍മനി പുറത്തു പോകുകയും […]

Sports

സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ; തോറ്റിട്ടും പ്രീ ക്വാർട്ടർ കടന്ന് സ്പെയിൻ

ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അ‍ട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിൽ. ശക്തമായ മത്സരത്തിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ അട്ടിമറിച്ചു. തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു . വിജയം അനിവാര്യമായ അവസാന മത്സരത്തില്‍ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചു മടക്കിയായിരുന്നു ജപ്പാന്റെ കുതിപ്പ്. (2-1). അല്‍വരോ മൊറാട്ടയുടെ ​ഗോളിലൂടെ 11-ാം മിനിറ്റില്‍ തന്നെ സ്പെയിന്‍ ലീഡ് നേടി. കണക്കുകൂട്ടല്‍ […]

Sports

‘ജീവന്മരണ പോരാട്ടത്തിന് അർജന്റീന’ എതിരാളികൾ മെക്‌സിക്കോ; നിർണായക ദിനം

ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാട്ടർ സാധ്യതകൾക്ക് വഴിതുറക്കുകയായുള്ളു. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ […]

Sports Switzerland

ആകാശത്തേക്ക് കൈയുയർത്തി നിശബ്ദനായി എംബോളോ; ഗോളാഘോഷിക്കാതെ സ്വിസ് താരം

വമ്പൻ അട്ടിമറികൾ കണ്ട ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിന് കാലിടറിയില്ല. ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി. വിജയ ഗോൾ നേടിയിട്ടും നിശബ്ദനായി നിന്ന എംബോളോയുടെ മുഖം മറക്കാൻ കഴിയില്ല. ഗോളാഘോഷിക്കാതെ ആകാശത്തേക്ക് കൈയുയർത്തി നിശബദ്ധനായി നിൽക്കുന്ന എംബോളോയുടെ ചിത്രം ഇതിനോടകം പുറത്തു വന്നു. […]

Sports

കാനറികൾ പറന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ​ഗോളുകളും സ്വന്തമാക്കിയത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കാനറിപ്പക്ഷികളെ പോലെ ബ്രസീൽ പറന്നുയരുന്നത്. അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ​ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് […]

Sports

ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; അർജന്റീനയുടെ മത്സരം വൈകിട്ട്

ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങൾ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. മത്സരം വൈകിട്ട് 3.30നാണ് നടക്കുക. 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്‌- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെ നേരിടും. ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ വെയിൽസ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ […]

Sports

മിന്നലായി വലൻസിയ; ഖത്തറിനെതിരെ ഇക്വഡോറിന് ജയം

22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു. 22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് […]

International

2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക വിമാനം

2022 ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന്‍റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക വിമാനം പുറത്തിറക്കി. ലോകകപ്പിന്‍റെ ഔദ്യോഗിക എംബ്ലവും നിറവും ആലേഖനം ചെയ്ത വിമാനം ദോഹയില്‍ നിന്നും സൂറിച്ചിലേക്കാണ് സര്‍വീസ് നടത്തുക. 2022 ലോകകപ്പിലേക്കുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം മാത്രമായി ചുരുങ്ങിയതിന്‍റെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് ലോകകപ്പ് പ്രചാരണത്തിനായി പ്രത്യേക വിമാനം പുറത്തിറക്കിയത്. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോയും നിറവും പതിപ്പിച്ചുകൊണ്ടുള്ള യാത്രാ വിമാനം ഇന്ന് ദോഹ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഫിഫ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സൂറിച്ചിലേക്കുള്ള സര്‍വീസാണ് […]