National

സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചു; 13 കാരിയുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ: വിഡിയോ

മധ്യപ്രദേശിൽ സർക്കാർ ആശുപത്രി ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ. 13കാരിയായ തൻ്റെ മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ പോകുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം. അരിവാൾ രോഗത്തെ തുടർന്നാണ് തൻ്റെ ഗ്രാമത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ലക്ഷ്‌മൺ സിംഗ് മകളെ എത്തിച്ചത്. ചികിത്സയിലിരിക്കെ മകൾ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പിതാവ് ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിച്ചില്ല എന്ന് വീട്ടുകാർ ആരോപിക്കുന്നു. 15 […]

Kerala

തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതി പിടിയിൽ

തൃശൂര്‍ ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), ജിതിന്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പന്‍ എന്നയാളാണ് കുത്തിയത്, ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

Kerala

മകൻറെ മർദനത്തിൽ പരുക്കേറ്റ അച്ഛൻ മരിച്ചു

മകൻറെ മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വാമനപുരം സ്വദേശി സുകുമാരനാണ് മരിച്ചത്. മകൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 20നാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സുരേഷ് അച്ഛൻ സുകുമാരനെ മർദിക്കുകയായിരുന്നു. പരുക്കേറ്റ സുകുമരാനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് രാവിലെയോടെയാണ് മരിച്ചത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

National

മകന്റെ മൃതദേഹവുമായി ബൈക്കിൽ പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റർ; ഇത് ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത

ആന്ധ്രാപ്രദേശിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത. പത്തുവയസുകാരന്റെ മൃതദേഹം സൗജന്യ ആംബുലൻസിൽ കയറ്റാൻസ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിക്കാത്തതിനെ തുടർന്ന് പിതാവ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം കൊണ്ടുപോകാൻ 20000 രൂപ ആവശ്യപ്പെട്ടതോടെയാണ് വേറെ വഴിയില്ലാതെ പിതാവ് ഇരുചക്രവാഹനത്തെ ആശ്രയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആംബുലൻസ് ഓപ്പറേറ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ പുലർച്ചയോടെയാണ് പത്ത് വയസുകാരനായ ജസേവ എന്ന കുട്ടി മരിക്കുന്നത്. […]

National

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ ക്രൂരത;
ഭാര്യയുടെ പരാതിയിൽ ഭർത്താവ് പിടിയിൽ

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പിതാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശില്‍ പല്‍നാഡ് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിലാണ്ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതി നടേന്ദ്‌ല സ്വദേശി നൂര്‍ ബാഷ അദാം ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. നൂര്‍ ബാഷ അദാം ഷാഫിയ്ക്ക് ഒരു മകളും മകനുമാണുള്ളത്. പീഡിപ്പിക്കപ്പെട്ട മകൾ ഇയാൾക്കൊപ്പവും ഒരു വയസുകാരനായ മകന്‍ അമ്മയ്ക്ക് ഒപ്പവുമാണ് രാത്രി കിടക്കാറ്. പിറ്റേദിവസം പെണ്‍കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടേണ്ടെന്നും അവിടെ വേദനയുണ്ടെന്നും കുട്ടി […]