ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്റെയും ഉടമ പൂക്കോയ തങ്ങളുടെയും വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഇരുവരുടെയും ബന്ധുക്കളുടെ വീടുകളിലും ഓഫീസിലുമടക്കം 7 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയെന്നതാണ് ക്രൈംബ്രാഞ്ച് ഉദ്ദേശം. ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരിശോധന. കേസില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. […]