ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന് എം.സി കമറുദ്ദീൻ എം.എൽ.എ. ഫാഷൻ ഗോൾഡ് നിക്ഷേപ കേസിലുടെ തന്റെ രാഷ്ട്രീയ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കമറുദ്ദീൻ പറഞ്ഞു. അന്വേഷണ സംഘത്തിന് തൻ്റെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യം. ഇത് ഉന്നത ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞിരുന്നതായും കമറുദ്ധീൻ പറഞ്ഞു. സ്ഥാപനം പ്രതിസന്ധിയിലായതോടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമ്പോഴായിരുന്നു കേസ്. ടി.കെ പൂക്കോയ തങ്ങളെ പൊലീസ് പിടികൂടാതിരുന്നത് തനിക്ക് ജാമ്യം ലഭിക്കുന്നത് […]