India

‘ഓപ്പറേഷൻ ക്ലീനി’ലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം

കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിച്ച് ‘ഓപ്പറേഷൻ ക്ലീൻ’ നടപ്പാക്കാൻ കേന്ദ്രസർക്കാർ. സമര ഭൂമികളിൽ അംഗബലം വർധിപ്പിച്ച് ‘ഓപ്പറേഷൻ ശക്തി’യിലൂടെ ഈ നീക്കം പ്രതിരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. തങ്ങളുടെ ജീവനെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കട്ടെ എന്നാണ് കർഷകരുടെ നിലപാട്. മുൻപത്തെയത്ര തിരക്കില്ലെങ്കിലും ഡൽഹി അതിർത്തികളിലെ സമരഭൂമികളിൽ കൊവിഡ് സജീവമാണ്. കൊവിഡ് അതിവ്യാപനത്തിന്റെ ഭീഷണി ചൂണ്ടിക്കാട്ടി സമരഭൂമികൾ ഒഴിപ്പിച്ച് ഓപ്പറേഷൻ ക്ലീൻ നടപ്പാക്കാൻ കേന്ദ്രം നീക്കങ്ങൾ […]

Kerala

വയനാട്ടിലെ മരംമുറി കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വയനാട് മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറി കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും വീട്ടി മരങ്ങൾ മുറിയ്ക്കാമെന്ന അവ്യക്തമായ ഉത്തരവിന്‍റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്റ്റിൻ കർഷകരിൽ നിന്ന് മരങ്ങൾ വാങ്ങിയത്. കൃത്യമായ രേഖകളില്ലാത്തതിനാൽ വനംവകുപ്പ് മരങ്ങൾ എറണാകുളത്തുവച്ച് പിടികൂടുകയായിരുന്നു. വാഴവറ്റ , ആവലാട്ടു കുന്ന് , കരിങ്കണ്ണിക്കുന്ന് , തുടങ്ങിയ പ്രദേശങ്ങളിലെ, 34 കർഷകരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഇവരുടെ പേരിലുള്ള കാർഷിക ഭൂമിയിലുള്ള മരങ്ങളാണ് മുറിച്ചത്. വനം, […]

India National

അനുരഞ്ജന ശ്രമവുമായി അമിത് ഷാ; കര്‍ഷകരുമായുള്ള ചര്‍ച്ച വൈകിട്ട് 7ന്

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ കർഷകരെ ചര്‍ച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ ആറാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് അടിയന്തര ചർച്ച. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് അമിത് ഷാ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്. ഡൽഹി-മീറട് ദേശീയപാതയിൽ പ്രതിഷേധിക്കുന്ന ചില കർഷക നേതാക്കളും പങ്കെടുക്കമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പുതുതായി പാസാക്കിയ മൂന്ന് നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറുകയില്ലെന്ന് […]

India

ഡൽഹി വിഗ്യാൻ ഭവനിലേക്ക് കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ചു; ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്ന് കേന്ദ്രം

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകരുമായി ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്ന് കേന്ദ്രം. ഡൽഹി വിഗ്യാൻ ഭവനിലേക്ക് കർഷകരെ സർക്കാർ ചർച്ചക്ക് വിളിച്ചു. അതേസമയം സമരരംഗത്തുള്ള മുഴുവൻ സംഘടനകളെയും ചർച്ചക്ക് വിളിക്കാത്തതിൽ കർഷകർക്ക് അമർഷമുണ്ട്. 500 സംഘടനകളിൽ 30 സംഘടനകളെ മാത്രമാണ് ചർച്ചക്ക് വിളിച്ചത്. സർക്കാരിന്‍റെ ക്ഷണം സ്വീകരിക്കണമോയെന്ന കാര്യം ചർച്ച ചെയ്യാൻ കർഷകർ യോഗം ചേരുകയാണ്. അതിനിടെ ഹരിയാന മന്ത്രി അനിൽ വിജിനെ അംബാലയിൽ കർഷകർ കരിങ്കൊടി കാണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി […]

India National

”ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ല”; കേന്ദ്ര കർഷക നിയമത്തിനെതിരെ മൂന്ന് ബില്ലുകള്‍ പാസാക്കി പഞ്ചാബ്

കർഷകരെ തകർക്കാന്‍ അനുവദിക്കില്ലെന്നും ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കേന്ദ്രം നടപ്പിലാക്കിയ കർഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാജിവെക്കേണ്ടിവരുന്നതിനെപറ്റി ഞാന്‍ ഭയപ്പെടുന്നില്ല. കര്‍ഷകരെ പ്രയാസത്തിലാക്കാനോ അവരെ തകർക്കാനോ അനുവദിക്കില്ല, എന്‍റെ ഗവണ്‍മെന്‍റ് പിരിച്ചുവിടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ കര്‍ഷക നിയമങ്ങളെ എതിര്‍ക്കുന്ന മൂന്ന് ബില്ലുകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്‍റെ നിയമങ്ങള്‍ വെച്ച് കേന്ദ്ര കര്‍ഷക നിയമങ്ങളെ കഴിയുന്ന രീതിയില്‍ എതിര്‍ക്കാനാണ് […]

India National

പഞ്ചാബില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരെ; ബിജെപി പ്രതിസന്ധിയില്‍

ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി പഞ്ചാബില്‍ സ്വാധീനമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പുതിയ കര്‍ഷകനിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കര്‍ഷകരോഷം അണപൊട്ടുന്നത് മോദിക്കെതിരായാണ്. മോദിക്കും കോര്‍പറേറ്റ് ഭീമന്മാര്‍ക്കും എതിരെയാണ് പഞ്ചാബിലെ പ്രതിഷേധങ്ങളിലെ പ്രധാന മുദ്രാവാക്യം. കഴിഞ്ഞ ദിവസം പലയിടങ്ങളിലും കര്‍ഷകര്‍ മോദിയുടെ കോലം കത്തിച്ചു. ബിജെപി നേതാക്കളുടെ വീട് ഘരാവോ ചെയ്തു. പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന് പറഞ്ഞ് ശിരോമണി അകാലിദള്‍ സഖ്യം വിട്ടതോടെ ബിജെപിയും മോദിയും കനത്ത ജനരോഷമാണ് പഞ്ചാബില്‍ നേരിടുന്നത്. […]

India National

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍

ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത് വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് […]

India National

ഉദ്യോഗസ്ഥര്‍ വിളകള്‍ നശിപ്പിച്ചു; കര്‍ഷക സ്ത്രി സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

യുവതിയും കുടുംബവും വിളകള്‍ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തെങ്കിലും അതിനെ വിലവെക്കാതെയാണ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കല്‍ തുടര്‍ന്നത് തന്‍റെ കൃഷിസ്ഥലത്ത് വന്ന് വിളകളെല്ലാം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന കാരണത്താല്‍ സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് മധ്യപ്രദേശിലെ ഒരു കര്‍ഷക സ്ത്രി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് സോയാബിന്‍ വിളകള്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയും കുടുംബവും വിളകള്‍ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തെങ്കിലും അതിനെ […]

Kerala

വിളകള്‍ക്ക് പണം ലഭിക്കുന്നില്ല; പച്ചക്കറി-പഴം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഉത്പന്നങ്ങള്‍ സംഭരിച്ച ഹോര്‍ടികോര്‍പ് നാല് മാസമായി കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല വിളകള്‍ക്ക് പണം ലഭിക്കാതെ സംസ്ഥാനത്തെ പച്ചക്കറി-പഴം കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഉത്പന്നങ്ങള്‍ സംഭരിച്ച ഹോര്‍ടികോര്‍പ് നാല് മാസമായി കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികക്ക് കാരണമെന്ന് ഹോര്‍ട്ടികോര്‍പ്പിന്‍റെ വിശദീകരണം. 2017 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്കാര ജേതാവാണ് തങ്കരാജ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തങ്കരാജിന് ഹോര്‍ട്ടികോര്‍പ്പ് കൊടുക്കാനുള്ളത് രണ്ട് ലക്ഷം രൂപ. ഫെബ്രുവരിക്ക് ശേഷം നയാ […]