കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് കാര്‍ഷിക നിയമങ്ങൾക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം ഇന്ന്. പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെയാണ് സമരം. ഡൽഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തെ നേരിടാൻ പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ഷക നിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ടുള്ള സമരം വീണ്ടും ശക്തമാക്കുന്നതിനാണ് സംയുക്ത […]
Tag: farmers protest
വിരട്ടൽ ഭയക്കാതെ ട്വിറ്റർ; കർഷക പ്രതിഷേധ പോസ്റ്റുകൾക്ക് ലൈക്കടിച്ച് സിഇഒ
വാഷിങ്ടൺ: ഇന്ത്യയിലെ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകൾക്ക് ലൈക്കടിച്ച് ട്വിറ്റർ സിഇഒ ജാക് ഡോർസി. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത ഗായിക റിഹാനയെ പുകഴ്ത്തിയുള്ള ട്വീറ്റുകൾക്കും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ഇതിലൊന്ന് വാഷിങ്ടൺ മാധ്യമപ്രവർത്തക കരൺ അറ്റിയയുടേതാണ്. ‘സുഡാൻ, നൈജീരിയ, ഇപ്പോൾ ഇന്ത്യയിലെയും മ്യാന്മറിലെയും സാമൂഹിക നീതിക്കു വേണ്ടി റിഹാന ശബ്ദമുയർത്തിയിട്ടുണ്ട്. അവർ ശരിയാണ്’ -എന്നാണ് അറ്റിയ എഴുതിയത്. കർഷക പ്രതിഷേധത്തിന് ഇമോജി വേണമെന്ന അറ്റിയയുടെ ആവശ്യത്തിനും ഡോർസി ലൈക്കടിച്ചിട്ടുണ്ട്. ബ്ലാക് ലിവ്‌സ് മാറ്റർ […]
വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ
വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുകയും കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുകയും ചെയ്യാതെ സർക്കാരുമായി ചർച്ചക്കില്ലെന്ന് ആവർത്തിച്ച് സംയുക്ത കിസാന് മോർച്ച. രാജ്യവ്യാപകമായി മഹാ പഞ്ചായത്ത് വിളിക്കുമെന്നും ശനിയാഴ്ച വഴിതടയല്‍ സമരം നടത്തുമെന്നും ബികെയു നേതാവ് രാകേഷ് തികത്ത് പറഞ്ഞു. ട്രാക്ടർ റാലിക്കിടെ മരിച്ച രാംപൂർ സ്വദേശി നവരീത് സിങിന്റെ വസതി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. അതേസമയം കാർഷിക നിയമങ്ങളിൽ ലോക്‍സഭ ഇന്നും പ്രക്ഷുബ്ധമാകും ഡല്‍ഹി അതിർത്തികളിലെ സമരം 71ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാതെ ബാരിക്കേഡുകളാലും ഇരുമ്പുവേലികളാലും […]
ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ജഗ്ബിര്‍ സിങ്, ബൂട്ടാ സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ചെങ്കോട്ട ആക്രമണത്തിലെ യഥാർഥ പ്രതികളെ പിടികൂടുന്നില്ലെന്ന പ്രതിഷേധം ഉയരവേയാണ് പാരിതോഷിക പ്രഖ്യാപനം. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ […]
കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; രാജ്യസഭ പ്രക്ഷുബ്ധം
ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം അതിനിടെ ഡൽഹി അതിർത്തികളിലെ സമര വേദികളെ ഒറ്റപ്പെടുത്തുകയും ദേശീയപാത ഗതാഗതം നിരോധിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കർഷക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചു. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം നടത്തും. കിടത്തിയും നിവർത്തിയും വച്ച ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, കമ്പി വേലി.. 8 വരിയിലധികം തടസങ്ങള്‍ നിരത്തിയാണ് ഗാസിപൂർ സമരഭൂമി അടങ്ങുന്ന ഡല്‍ഹി – മീററ്റ് ഹൈവേ പൊലീസ് അടച്ചിരിക്കുന്നത്. സിംഗുവില്‍ വലിയ കുഴികളെടുത്ത് കോണ്‍ക്രീറ്റ് ബീമുകള്‍ […]
സിംഘു സംഘര്‍ഷം; കര്‍ഷകരടക്കം 44 പേര്‍ അറസ്റ്റില്‍
സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. കര്‍ഷകരടക്കം 44 പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത് സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. കര്‍ഷകരടക്കം 44 പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അലിപൂർ എസ്.എച്ച്.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരൻ അടക്കം അറസ്റ്റിലായി. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് […]
റിപ്പബ്ലിക്ക് ദിന സംഘർഷങ്ങൾ നിർഭാഗ്യകരം എന്നതുകൊണ്ട് സമരം അവസാനിക്കുന്നില്ല, കർഷകരുടേത് നിലനിൽപ്പിന്റെ പ്രശ്‌നം: കെജ്‌രിവാൾ
കർഷകരെ അസന്തുഷ്ടരാക്കി കൊണ്ട് ഒരിക്കലും ഒരു രാജ്യത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കില്ലായെന്ന് പറഞ്ഞ കെജ്‌രിവാൾ സാധനപരമായി കർഷക പ്രക്ഷോഭത്തെ പിന്തുണക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്ത് ആക്രമണം അഴിച്ചുവിട്ടു എന്ന തരത്തിൽ കർഷകർക്കെതിരെ ബി.ജെ.പി അനുകൂല കേന്ദ്രങ്ങൾ നടത്തുന്ന ക്യാമ്പയിൻ സജീവമാകുന്ന പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം. റിപ്പബ്ലിക്ക് ദിന സംഘർഷത്തെ അപലപിക്കുക പോലും ചെയ്യാതെ ഡൽഹി കത്തിയെരിയുന്നത് കാണാനാണ് കെജ്‌രിവാൾ ആഗ്രഹിക്കുന്നതെന്ന ആക്ഷേപവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ കഴിഞ്ഞ […]
സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ട് കർഷക സംഘടനകൾ
“ഈ സമരത്തിൽ നിന്നും ഞങ്ങൾ പിന്മാറുന്നുവെങ്കിലും കർഷരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ തുടരും” സമരത്തിന്റെ രീതിയുമായി തങ്ങൾക്ക് ഒത്തുപോകാൻ കഴിയാത്തത് കൊണ്ട് തങ്ങൾ സമരത്തിൽ നിന്നും പിന്മാറുന്നതായി രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘട്ടൻ നേതാവ് വി.എം സിംഗ് പറഞ്ഞു. “ഈ സമരത്തിൽ നിന്നും ഞങ്ങൾ പിന്മാറുന്നുവെങ്കിലും കർഷരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ തുടരും. ” – അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ തന്റെ സംഘടനക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന […]
കര്‍ഷകരുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു
ഫെബ്രുവരി ഒന്നിന് കർഷകർ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ട്രാക്ടർ റാലിക്കിടെ സംഘർഷം ഉണ്ടായപ്പോൾ അക്രമികൾക്ക് പൊലീസ് സൗകര്യമൊരുക്കിയെന്ന് സംയുക്ത കർഷക സമര സമിതി ആരോപിച്ചു. ദീപ് സിദ്ദു അമിത് ഷായുടെയും മോദിയുടെയും ഏജന്‍റാണെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.
ഡൽഹി സംഘർഷം: 200 കർഷകർ കസ്റ്റഡിയിൽ, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഘർഷത്തിൽ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തെന്ന് ഡൽഹി പൊലീസ് പറഞ്ഞു. 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് യോഗേന്ദ്ര യാദവിനെതിരായ എഫ്ഐആര്‍. 300ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്‍റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. 8 ബസുകള്‍ക്കും 17 സ്വകാര്യ വാഹനങ്ങള്‍ക്കും […]