ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചയാക്കി ബ്രിട്ടീഷ് പാര്‍ലമെന്‍റ്. സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യന്‍ വംശജന്‍ കൂടിയായ മൈദന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ഗുര്‍ജ് സിങ് അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്‍റ് 90 മിനിറ്റ് ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്യം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച. ലിബറല്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്സ്, സ്കോട്ടിഷ് പാര്‍ട്ടി എന്നിവയുടെ എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയില്‍ ഒപ്പുവച്ചത്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക […]
Tag: farmers protest
കർഷക സമരം നൂറാം ദിവസത്തിലേക്ക്
കാർഷിക നിയമങ്ങള്‍ക്ക് എതിരായ ഡല്‍ഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക്. റിപ്പബ്ലിക് ദിന സംഘർഷത്തിന് ശേഷം ഇതുവരെയും സർക്കാർ കർഷകരുമായി ചർച്ചക്ക് തയ്യാറായിട്ടില്ല. അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു. അതിശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിർത്തികളില്‍ സമരം തുടരുന്ന കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിർത്തിയില്‍ നൂറോളം ബോർവെല്ലുകള്‍ കുത്തി. 40,00 കൂളറുകള്‍ ടെന്‍റുകളില്‍ ക്രമീകരിച്ചു, സോളാർ പാനലുകളും സ്ഥാപിച്ചു. നവംബർ 27നാണ് ഡല്‍ഹി […]
മൂന്നാംമുറ പ്രയോഗമാണ് പൊലീസ് തനിക്ക് നേരെ നടത്തിയത്: നൗദീപ് കൗർ
കസ്റ്റഡിയിലിരിക്കവെ പുരുഷ പൊലീസുകാരിൽ നിന്ന് പീഡനമേൽക്കേണ്ടി വന്നുവെന്ന് കർഷക സമരത്തിനിടെ അറസ്റ്റിലായ നൗദീപ് കൗർ. മൂന്നാംമുറ പ്രയോഗമാണ് പൊലീസ് തനിക്ക് നേരെ നടത്തിയത്. ദലിത് വിഭാഗത്തിലെ സ്ത്രീ ആയതുകൊണ്ടാണ് പൊലീസ് ഇത്തരത്തിൽ പെരുമാറിയതെന്നും നൗദീപ് കൗർ ആരോപിച്ചു. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു നൗദീപ് കൗർ എന്ത് പീഡനമാണ് പൊലീസിൽ നിന്ന് അനുഭവിക്കേണ്ടിവന്നത്? കുംലിയിലെയും സോനിപതിലെയും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കടുത്ത പീഡനമാണ് ഉണ്ടായത്. ജയിലിൽ നിന്നും സമാനമായ അനുഭവമുണ്ടായി. ഇവൾ രാഷ്ട്രീയം കളിക്കുകയാണ്. […]
“കർഷക സമരത്തോട് ബഹുമാനം പ്രകടിപ്പിച്ചു” യു.എൻ മനുഷ്യാവകാശ വേദിയിൽ ഇന്ത്യ
കർഷക സമരത്തോട് അതിയായ ബഹുമാനം പ്രകടിപ്പിച്ചതായും കാർഷിക നിയമങ്ങളോട് അവർക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളിൽ ഏർപ്പെട്ടുവെന്നും ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46 ആമത് സമ്മേളനത്തിൽ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മാണി പാണ്ഡെ ആണ് ഇക്കാര്യം അറിയിച്ചത്. 2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും അതുവഴി മികച്ച വരുമാനം സാധ്യമാക്കാനും ഉദ്ദേശിച്ചാണ് കാർഷിക നിയമങ്ങൾ പാസ്സാക്കിയായതെന്നും അദ്ദേഹം […]
കർഷക സമരം 92 ദിവസം പിന്നിട്ടു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം
കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്. താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. 28 ന് മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകൾ തുടരുകയാണ്. ഡൽഹി അതിർത്തികളിലെ കർഷക സമരം 92 ദിവസം പിന്നിട്ടു. ഇതിനിടെ തിക്രിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരെ കർഷകർ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോൾ നോട്ടിസിന്റെ ആവശ്യമില്ലെന്നാണ് കർഷക സംഘടനകളുടെ പ്രതികരണം. അതേസമയം ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ലഖ സിദാനക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കർഷകസമരം 86ാം ദിവസത്തിലേക്ക്; സമരം ശക്തമാക്കാന്‍ ആലോചന
കാർഷിക നിയമങ്ങൾക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്. തുടർ സമര പരിപാടികൾ സംയുക്ത സമര സമിതി ഉടൻ തീരുമാനിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ മഹാ പഞ്ചായത്തുകൾ തുടരുകയാണ്. തെരഞ്ഞെടുപ്പ് അടുത്തെത്തി നിലക്കുന്ന ബംഗാളിലേക്ക് മാർച്ച് നടത്താൻ തയ്യാറാകാനാണ് രാകേഷ് ടികായത്തിന്റെ നിർദേശം. നാളെ മഹാരാഷ്ട്രയിൽ മഹാ പഞ്ചായത്ത് ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായത് ചൂണ്ടിക്കാട്ടി സർക്കാർ പരിപാടിക്ക് അനുമതി നൽകിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലും മഹാ പഞ്ചായത്തുകള്‍ തുടരുകയാണ്.മഹാപഞ്ചായത്തുകള്‍ […]
കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകരും കോൺഗ്രസും
കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകരും കോൺഗ്രസും. രാജസ്ഥാനിലെ എല്ലാ ടോൾ പ്ലാസകളും കർഷകരിന്ന് തുറന്നു കൊടുക്കും. രാജസ്ഥാനിലെ പിലിബംഗയിലും പദംപൂരിലും രാഹുല്‍ ഗാന്ധി കിസാൻ പഞ്ചായത്തിനെ അഭിസംബോധന ചെയ്യും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടരുന്നു. രാജ്യസഭയിൽ ബജറ്റ് ചർച്ച ഇന്ന് പൂർത്തിയാകും. ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചയ്ക്ക് മറുപടി പറയും.
രാജ്യത്ത് പുതിയ സമര ജീവികളെന്നു പ്രധാനമന്ത്രി
കാര്‍ഷിക നിയമങ്ങള്‍കെതിരെയുള്ള സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. “സിഖ് ജനത രാജ്യത്തിനു ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവർ ഈ രാജ്യത്തിന്റെ അഭിമാനമാണ്,ചിലയാളുകള്‍ ഇതിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.” മോദി പറഞ്ഞു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു തരം ‘സമര ജീവി’വര്‍ഗ്ഗങ്ങള്‍ രൂപപ്പെട്ടിടുണ്ടെന്നും അവരാണ് ഈ സമരങ്ങള്‍ക്ക് പിന്നിലെന്നും മോദി പറഞ്ഞു. അവര്‍ക്ക് സമരങ്ങൾ ഇല്ലാതെ ജീവക്കാന്‍ കഴിയില്ല.രാജ്യം അവരെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ […]
റിപ്പബ്ലിക്ക് ദിന സംഘർഷം: ദീപ് സിദ്ദു അറസ്റ്റിൽ
റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങൾക്ക് ശേഷം ഒളിവിലായിരുന്നു ഇയാൾ. പഞ്ചാബിൽ നിന്നും ഡൽഹി പൊലീസിലെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടനെതിരെ പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു. അക്രമ സംഭവങ്ങൾക്ക് ശേഷം കർഷകർ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ […]
കര്‍ഷക സമരം: ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു
മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി. ഡൽഹി അതിർത്തിയായ തിക്രിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്വദേശിയായ കരം വീർ സിങാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി. ഡല്‍ഹി അതിർത്തികളിലെ സമരം 75ാം ദിവസത്തിലേക്ക് കടക്കവെയാണ് തിക്രിയിൽ ഒരു കർഷകന്‍ കൂടി […]