വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ സമരം കടുപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കര്‍ഷകര്‍. രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകരാണ് വലിയ കൂട്ടം വളര്‍ത്തു മൃഗങ്ങളുമായി ഡല്‍ഹിയിലേക്ക് തിരിച്ചത്. ആയിരക്കണക്കിന് പശു, കാള, എരുമ തുടങ്ങിയ മൃഗങ്ങളുമായാണ് കര്‍ഷക സംഘം ഡല്‍ഹിയിലേക്ക് തിരിച്ചത്. നീണ്ട നിരയില്‍ മൃഗങ്ങളെയും തെളിയിച്ച് വരുന്ന കര്‍ഷകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കര്‍ഷകരുടെ പുതിയ നീക്കം സമരം കടുപ്പിക്കുമെന്ന് ഉറപ്പാണ്. അതെ സമയം കാർഷിക നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തതിനാല്‍ തിങ്കളാഴ്ച […]
Tag: farmers protest
അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷകർ: നാളെ ദേശീയപാതകൾ ഉപരോധിക്കും, 14 ന് ദേശീയ പ്രതിഷേധം
കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചതോടെ അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷക സംഘടനകള്‍. നാളെ ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. ഡല്‍ഹി അതിർത്തികളിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സർക്കാരും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കർഷകരും ഉറച്ച് നില്‍ക്കുകയാണ്. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കർഷക […]
വിവാദ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലുറച്ചു കേന്ദ്ര സർക്കാർ. പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള കാര്യങ്ങളെപ്പറ്റി തുറന്ന മനസോടെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എന്നാല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമം കർഷകർക്കു ഗുണകരമാണെന്നും അദ്ദേഹം ആവർത്തിച്ചു. പുതിയ നിയമങ്ങൾ താങ്ങുവിലയെയോ എ.പി.എം.സി ആക്ടിനെയോ ബാധിക്കില്ലെന്നും തോമർ കർഷകർക്ക് ഉറപ്പുനൽകി. […]
‘കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുന്നു’
പുതിയ പാര്‍ലമെന്‍റിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രണ്ട് ആഴ്ച്ചയായി രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തിയാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്. ‘മിസ്റ്റര്‍ മോദി, അന്നം നല്‍കുന്നവര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്കുമാത്രമായി കൊട്ടാരം പണിയുന്നുവെന്നത് ചരിത്രം രേഖപ്പെടുത്തും’ അദ്ദേഹം എഴുതി. ‘ജനാധിപത്യത്തിൽ, അധികാരം എന്നത് തോന്നുന്നതെന്തും ചെയ്യാനുള്ള മാർഗമല്ല, അത് പൊതുസേവനത്തിനും […]
കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷകര്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍. സമരം കടുപ്പിക്കാനാണ് തീരുമാനം. ഭാവി പരിപാടികളില്‍ ഇന്ന് തീരുമാനമെടുക്കും. അതേസമയം കര്‍ഷകസമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. കര്‍ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്ന പുതിയ നിര്‍ദേശങ്ങളാകും സമിതി ചര്‍ച്ച ചെയ്യുക. പുതിയ നിര്‍ദേശങ്ങള്‍ പതിനൊന്ന് മണിയോടെ കര്‍ഷകര്‍ക്ക് നല്‍കാം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകും മന്ത്രിസഭാ […]
അമിത്ഷായുമായുള്ള ചർച്ച പരാജയം
കേന്ദ്ര സർക്കാരുമായി ഇന്ന് നടക്കുന്ന ആറാം വട്ട ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ എഴുതി നൽകാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചത്. തുടർ നീക്കം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചർച്ച ചെയ്യും. അതേസമയം പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. ഭാരത് ബന്ദോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലായതോടെയാണ് ആഭ്യന്തര മന്ത്രി […]
കര്‍ഷക സമരത്തിന് പിന്തുണ: അണ്ണാ ഹസാരെയുടെ ഉപവാസ സമരം തുടങ്ങി
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ ഉപവാസ സമരം തുടങ്ങി. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്നും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് മഹാരാഷ്ട്ര റാലേഗാന്‍ സിദ്ദിയിലെ പദ്മാദേവി ക്ഷേത്രത്തിലാണ് ഹസാരെയുടെ ഉപവാസം. ഒരു ദിവസമാണ് ഉപവാസം. ‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി […]
‘മിസ്റ്റര്‍ മോഡി, കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ’; രാഹുല്‍ ഗാന്ധി
പന്ത്രണ്ട് ദിവസമായി തുടരുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ‘മിസ്റ്റര്‍ മോഡി, കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ. രാജ്യത്തെ എല്ലാവര്‍ക്കും അറിയാം ഇന്ന് ഭാരത് ബന്ദ് ആണെന്ന്. നമുക്ക് അന്നം തരുന്നവരുടെ സമരം വിജയിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കൂ’; രാഹുല്‍ ഗാന്ധി കുറിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അദാനി-അംബാനി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി […]
‘പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന്’- പ്രധാനമന്ത്രി
പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമ പരിഷ്‌കാരം അനിവാര്യമാണെന്നും പഴയ നിയമങ്ങള്‍ പലതും ബാധ്യതയാണെന്നും മോദി പറഞ്ഞു. ആഗ്ര മെട്രോ റെയില്‍ പ്രൊജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരത്തിന്റെ പശ്ചാതലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്, കഴിഞ്ഞ നൂറ്റാണ്ടില്‍ മികച്ചതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോഴത്തെ നൂറ്റാണ്ടില്‍ ഭാരമായി മാറിയിരിക്കുകയാണ്, സമഗ്രമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്, മുമ്പ് അത് നാമമാത്രമായിരുന്നുവെന്നു മോദി […]
കർഷകര്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വക്താവ് സെറ്റഫാൻ ഡുജാറിക് വ്യക്തമാക്കി. കര്‍ഷകസമരത്തെപ്പറ്റി വിദേശനേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്ന കേന്ദ്രസര്‍ക്കാരിൻ്റെ മറുപടിയ്ക്ക് പിന്നാലെയായിരുന്നു യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗൂട്ടെറസിൻ്റെ വക്താവിൻ്റെ പ്രതികരണം. ഇന്ത്യയിലെ സമരത്തെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു ആളുകള്‍ക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടന്നും സര്‍ക്കാരുകള്‍ അത് അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇതിനിടെ കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ വിദേശ നേതാക്കള്‍ രംഗത്തെത്തി. സമരത്തെ അവഗണിക്കാനാവില്ലെന്ന് […]