ഈ മാസം 29ന് പാര്‍ലമെന്റിലേക്കുള്ള കര്‍ഷരുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് സമരം മാറ്റിയതെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗം ഡിസംബര്‍ നാലിന് ചേരും. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. ഡിസംബര്‍ നാലിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. […]
Tag: Farmers protest live updates
ഇന്ധന വിലവർധന; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ
ഇന്ധന വിലവർധനയ്ക്കെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ മോർച്ചയാണ് വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുന്നത്. നാളെ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയാവും പ്രതിഷേധം. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ പ്രദർശിപ്പിച്ചുകൊണ്ടാവും പ്രതിഷേധം നടക്കുക. വിവിധ വാഹനങ്ങളിലായി കർഷകർ വിവിധ സമരകേന്ദ്രങ്ങളിൽ ഒത്തുകൂടും. തുടർന്ന് പ്രതിഷേധം നടത്താനാണ് തീരുമാനം. സമാധാനപരമായി ഗതാഗതത്തിനു തടസമുണ്ടാക്കാതെയാവും പ്രതിഷേധം. ഇന്ധനവില പകുതിയാക്കി കുറയ്ക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും സമൂഹത്തിൻ്റെ നാനാതുറകളിലുള്ള മറ്റ് ആളുകളും […]
‘പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര, രാഷ്ട്രീയ വരമ്പുകൾ ഇല്ല’; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സലീം കുമാര്‍
കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയും കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കിയ സെലിബ്രിറ്റീകളെ വിമര്‍ശിച്ചും നടന്‍ സലീം കുമാര്‍. അമേരിക്കയിൽ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തില്‍ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. അക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായി നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രേറ്റയെയും […]
‘കാര്‍ഷിക നിയമത്തെ പിന്തുണക്കുന്നു’; നിരാഹാര സമരം പിന്‍വലിച്ചു, മലക്കം മറിഞ്ഞ് അണ്ണാ ഹസാരെ
മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്‍റെ സാന്നിധ്യത്തിലാണ് ഹസാരെ സത്യഗ്രഹം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത് മഹാത്മ ഗാന്ധിയുടെ ചരമദിനമായ നാളെ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ യാദവ്ബാബ ക്ഷേത്രത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ഹസാരെ ആരംഭിക്കാനിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കർഷകരുടെ വിഷയത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും അണ്ണാ ഹസാരെ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ […]
‘കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്നു’; നിരാഹാര സമരവുമായി അണ്ണാ ഹസാരെ
അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ ഉത്കണ്ഠ രേഖപ്പെടുത്തി. അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ […]
ഒടുവില്‍ കാർഷിക നിയമത്തിൽ വിട്ടുവീഴ്ച്ചക്കൊരുങ്ങി കേന്ദ്രം
കാർഷിക നിയമത്തിൽ വിട്ടു വീഴ്ച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം നടപ്പിലാക്കണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന നിർദേശം കർഷകരുമായുള്ള നാളത്തെ ചർച്ചയിൽ മുന്നോട്ടുവെക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ആഴ്ച്ചകളായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തികൊണ്ടിരിക്കുകയാണ് കര്‍ഷകര്‍. ഇപ്പോള്‍ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് […]
‘ഇതാണ് ശരിയായ സമയം, മുഴുവൻ കർഷകരും തെരുവിലിറങ്ങണം’
കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഉപവാസം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് റാലേഗാന്‍ സിദ്ദിയിലാണ് ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; […]
ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 8ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകളുടെ പിന്തുണ. പത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ഭാരത് ബന്ദിന് ഐകൃദാര്‍ഢ്യം അറിയിച്ചത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യൂ.എ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളാണ് സംയുക്ത ഫോറത്തിന്‍റെ ഭാഗമായുള്ളത്. പിന്തുണ പ്രഖ്യാപിച്ച സംയുക്ത പ്രസ്താവനയും ഇവര്‍ പുറത്തിറക്കി. ഡിസംബര്‍ എട്ടിന് നടത്തുന്ന ഭാരതബന്ദില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. രാജ്യ […]
പ്രക്ഷോഭം പത്താം ദിവസം: കര്‍ഷകസമരം ഒത്തുതീര്‍ക്കാനുള്ള മൂന്നാംഘട്ട ചര്‍ച്ച ഇന്ന്
കാർഷിക പരിഷകരണ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്‍റെ ചർച്ച ഇന്ന്. സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ചൊവ്വാഴ്‍ച ഭാരത് ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ ദില്ലി ചലോ മാർച്ച് പത്താംദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ കർഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടത്തുന്നത്. പ്രാദേശിക നിയന്ത്രണത്തിലുള്ള മാർക്കറ്റുകൾ, താങ്ങുവില എന്നിവ നിലനിർത്തുമെന്ന ഉറപ്പ് നൽകി സമവായത്തിൽ എത്തിക്കാനാണ് സർക്കാർ […]