അക്വാ കൾച്ചർ സൊസൈറ്റി വഴിയുള്ള വിത്ത് വിതരണം താളം തെറ്റിയതോടെ കാസർഗോഡ് കവ്വായി കായലിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഇടനിലക്കാർ വിത്ത് വിതരണത്തിൽ ചൂഷണം നടത്തുവെന്നാണ് കർഷകരുടെ പരാതി. ഇതോടെ നിരവധി കർഷകരാണ് ഈ വർഷം കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത് കുടുംബശ്രീ കൂട്ടായ്മകൾ ഉൾപ്പടെ രണ്ടായിരത്തിലധികം കർഷകരാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരാണ് ഏറെയും. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന് വേണ്ടി ഈ തവണ സൊസൈറ്റി […]