അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പഞ്ചാബിൽ നിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗമായി ഹർഭജൻ സിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. “ഒരു രാജ്യസഭാംഗം എന്ന നിലയിൽ, കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എനിക്ക് കഴിയുന്നതെല്ലാം ചെയ്യും… ജയ് ഹിന്ദ്!” […]
Tag: farmers
ഇടനിലക്കാരുടെ ചൂഷണം തടയും, കര്‍ഷര്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി
കാര്‍ഷിക രംഗത്തെ ചൂഷണം തടയുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. സഹകരണ സംഘങ്ങള്‍ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീണ്‍ മാര്‍ക്കറ്റുകളും ആരംഭിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നും മന്ത്രി പറഞ്ഞു. ഇരു പദ്ധതികൾക്കും വേണ്ടി 700 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വായ്പാ സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ഇത്. സുഭിക്ഷ കേരളം പദ്ധതിയില്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. […]
ഡൽഹി അതിര്‍ത്തി ഉപരോധം; കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും
ഡൽഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കാനും സംയുക്ത കാസ്സൻ മോർച്ച ആഹ്വനം ചെയ്‌തു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു. അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ […]
കർഷക സമരം തുടരും; സംയുക്ത കിസാൻ മോർച്ച; യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍
കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. കർഷക സംഘടനകളുടെ സംയുക്ത യോഗം ഈ മാസം 7 ന് വീണ്ടും ചേരും. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദേശിക്കാൻ തീരുമാനമായി. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായാൽ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്ന് കൃഷ്ണപ്രസാദ് വ്യക്തമാക്കി. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന […]
ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം
ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം, പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ടേനിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. (protest ashes farmers Lakhimpur) കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ ഗ്രാമത്തിൽ നിന്നുതന്നെയാണ് ചിതാഭസ്മ കലശയാത്രയ്ക്കും തുടക്കം. ആദ്യം ശ്രാദ്ധ ചടങ്ങുകൾ നടത്തും. അതിന് ശേഷമാണ് നാല് കർഷകരുടെയും […]
യുപിയില്‍ മരിച്ച കര്‍ഷകരുടെ എണ്ണം എട്ടായി ; ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച
യുപിയില്‍ കര്‍ഷകര്‍ക്കുമേല്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ച സംഭവത്തില്‍ മരിച്ചവരുടെഎണ്ണം എട്ടായി. ലഖിംപുര്‍ഖേരി എസ്പി അരുണ്‍ കുമാര്‍ സിംഗ് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. നാളെ രാജ്യത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളും ഉപരോധിക്കാനാണ് ആഹ്വാനം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഉപരോധ സമരം […]
‘കർഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിനു കാരണമാകുന്നു’; പൊതുതാത്പര്യഹർജി ഇന്ന് പരിഗണിക്കും
കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യഹർജി, ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്. ഗതാഗത പ്രശ്നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ വിളിച്ച യോഗം […]
ഉപരോധം തുടരുമെന്ന് കർഷകർ; ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം
കർണാലിൽ ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം. മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കർഷകൻ മരിച്ചിരുന്നു. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുശീൽ കാജലിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശലിലാണ് കർഷകൻ മരണപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ […]
ഇന്ധന വിലവർധന; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ
ഇന്ധന വിലവർധനയ്ക്കെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ മോർച്ചയാണ് വ്യാഴാഴ്ച പ്രതിഷേധം നടത്താനൊരുങ്ങുന്നത്. നാളെ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയാവും പ്രതിഷേധം. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ പ്രദർശിപ്പിച്ചുകൊണ്ടാവും പ്രതിഷേധം നടക്കുക. വിവിധ വാഹനങ്ങളിലായി കർഷകർ വിവിധ സമരകേന്ദ്രങ്ങളിൽ ഒത്തുകൂടും. തുടർന്ന് പ്രതിഷേധം നടത്താനാണ് തീരുമാനം. സമാധാനപരമായി ഗതാഗതത്തിനു തടസമുണ്ടാക്കാതെയാവും പ്രതിഷേധം. ഇന്ധനവില പകുതിയാക്കി കുറയ്ക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും സമൂഹത്തിൻ്റെ നാനാതുറകളിലുള്ള മറ്റ് ആളുകളും […]
26ന് രാജ്യവ്യാപക പ്രതിഷേധം: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ
കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ 26ന് നടക്കുന്ന ദേശീയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ആറു മാസം തികയുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച ദേശവ്യാപക പ്രതിഷേധ പരിപാടികൾക്ക് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ കിസാർ മോർച്ചയുടെ സമരാഹ്വാനത്തെ പിന്തുണച്ചത്. വീരോചിതവും സമാധാനപൂർണവുമായ കർഷക പോരാട്ടം ആറുമാസം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ 26ന് രാജ്യാവ്യാപക പ്രതിഷേധം ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന് പിന്തുണ അറിയിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. […]