“ദേശീയ മാധ്യമങ്ങൾ ഞങ്ങളെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്? അവർ റോഡിലെ ബ്ലോക്കുകൾ കാണുന്നില്ലേ?അവര്‍ക്കെന്തുകൊണ്ടാണ് കർഷകരുടെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തത്?”- നവംബർ 26 ന് പ്രതിഷേധവുമായ ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയിലുള്ള സിംഗു അതിർത്തിയിൽ എത്തിയപ്പോൾ കര്‍ഷകര്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു ഇവ. ഇപ്പോള്‍ വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജ്യത്തിന്‍റെ ആകെ ദുഃഖമായി അവരുടെ ദുരിതം മാറിയിരിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം മറ്റൊന്നാണ്… ”ഗോദി മീഡിയ, ഗോ ബാക്ക്…..” നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ‘വളര്‍ത്തുനായകളെ’ പോലെ പെരുമാറുന്ന മാധ്യമസ്ഥാപനങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ഗോദി മീഡിയ എന്ന്. […]