ജർമനിയിലെ തീവ്ര വലതുപക്ഷ വിഭാഗമായ വോൾഫ് ബ്രിഗേഡ് 44നെ നിരോധിച്ചതായും സംഘടനയെ പിന്തുണച്ചവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടക്കുന്നതായും ജർമൻ ആഭ്യന്തര മന്ത്രാലയം. വോൾഫ് ബ്രിഗേഡ് 44ന്റെ പ്രചാരണ സാമഗ്രികളും, സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിവരങ്ങളും കണ്ടുകെട്ടാൻ പതിമൂന്നോളം അംഗങ്ങളുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ ആയുധങ്ങളും നാസി അനുകൂല ചിഹ്നങ്ങളും പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. “സ്വതന്ത്രമായ സാമൂഹിക ജീവിതത്തിനും, അടിസ്ഥാന മൂല്യങ്ങൾക്കും എതിരായി നിൽക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ദൃഢമായ തിരിച്ചടികൾ […]



