Kerala

ജിഷ്ണു രാജിന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. ” ഡിവൈഎഫ്‌ഐ പ്രവർത്തകനെ അക്രമിച്ച എസ്ഡിപിഐക്കെതിരെ ശക്തമായി പ്രതികരിച്ച് […]

Kerala

ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകി; ജോൺ പോളിന് ചികിത്സ എത്തിച്ചതിൽ വീഴ്ച പറ്റിയെന്ന് ആരോപണം

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് അടിയന്തിര ചികിത്സാസഹായം എത്തിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു എന്ന് ആരോപണം. ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകിയെന്ന് നിർമാതാവ് ജോളി ജോസഫ് പറഞ്ഞു. ജോൺ പോൾ ഗുരുതരാവസ്ഥയിൽ വീണുകിടന്നപ്പോൾ സഹായമെത്തിയില്ല. കട്ടിലിൽ നിന്ന് വീണ ജോൺ പോൾ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നു. ഫയർഫോഴ്സിനെയും ആംബുലൻസിനെയും നിരന്തരം ബന്ധപ്പെട്ടിട്ടും സഹായിച്ചില്ല. പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകിയെന്നും എന്നും ജോളി ജോസഫ് പറഞ്ഞു. “ജനുവരി 21ന് രാത്രി 78 മണിയോടെ അദ്ദേഹം […]

Kerala

‘പൊതുജനം പ്രതിപക്ഷമാകട്ടെ , സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ട് നിൽക്കണം’ ടി.പി അഷ്റഫലി

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് ടി.പി അഷ്റഫലി. കേരളത്തില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 500 ഒരു വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും അഷ്‌റഫലി വിമർശിച്ചു. ഈ മഹാമാരിക്കാലത്ത് 500ന് 50,000ത്തിന്റെ വിലയുണ്ടെന്ന് അഷറഫലി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നൽകുന്ന ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കള്‍ വിട്ട് […]

Kerala

പിണറായി സമ്പൂര്‍ണ പരാജയം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്തെ സംഭവിച്ച പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. കേരള ചരിത്രത്തിലെ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന വിമര്‍ശനം. ഭരണരംഗത്ത് പിണറായി സമ്പൂർണ പരാജയമായപ്പോൾ അദ്ദേഹത്തിന്‍റെ തന്നെ വകുപ്പായ പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു എന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടലും, അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതുമടക്കമുള്ള കാര്യങ്ങള്‍ […]

Kerala Social Media

‘അഴിമതിക്ക് കൈയ്യും കാലും വെച്ചാല്‍ പിണറായി വിജയനാകും’ മുഖ്യമന്ത്രിക്കെതിരെ – ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. അഴിമതിയ്ക്ക് കൈയും കാലും വച്ചാൽ എങ്ങനെ ഇരിക്കുമോ അതാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വിമര്‍ശിച്ചു. എന്നിട്ടും അദ്ദേഹം അഴിമതിയ്ക്കെതിരെ സംസാരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ രൂക്ഷപരിഹാസം. ചിലർക്ക് ചില ജന്മവാസനകളുണ്ടാകും. പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ല. ചെന്നിത്തല കുറിച്ചു. വൈദ്യുതി മന്ത്രി ആയിരിക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് പിണറായി. പള്ളിവാസൽ, […]

Kerala

”അധികാരത്തിന്‍റെ ആനപ്പുറത്ത് ഇരിക്കുമ്പോൾ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം, ഷെയിം ഓണ്‍ യൂ മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്” ഹരീഷ് വാസുദേവന്‍

സുപ്രീം കോടതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതി ജഡ്ജി എസ്.എ ബോബ്ഡെയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം. പോക്സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വിചിത്ര പരാമര്‍ശം. പോക്സോ-റേപ്പ് കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് […]

Kerala

കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് ലീഗോ?

തദ്ദേശ തെരഞ്ഞെടുപ്പിന് വിജയത്തിന് പിന്നാലെ മുസ്‍ലിം ലീഗിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയം ഉയരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണെന്നും യു.ഡി.എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാൻ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ് ദുർബലപ്പെട്ടുവെന്നും കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നതിന്‍റെ […]

Kerala

തിരുവനന്തപുരത്തെ ഓട്ടോ തൊഴിലാളികള്‍ എത്രത്തോളം നന്മ സൂക്ഷിക്കുന്നവരാണ്….ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരത്തെ ഓട്ടോസ്റ്റാന്‍ഡില്‍ വെച്ച് നഷ്ടമായ ബാഗ് തിരികെ ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ.എ ഷഫീഖാണ് തനിക്കുണ്ടായ അനുഭവത്തെ ഹൃയസ്പര്‍ശിയായ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപരത്തെ ഓട്ടോക്കാരെക്കുറിച്ചുള്ള പൊതുബോധത്തെയും ഈ കുറിപ്പിലൂടെ പൊളിച്ചെഴുതാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ ശേഷം അവിടെ നിന്ന് പാര്‍ട്ടി ഓഫീസിലേക്ക് പോകും വഴി ഷഫീഖിന്‍റെ ബാഗ് ഓട്ടോയില്‍ മറന്നുവെക്കുകയായിരുന്നു. പിന്നീട് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് അന്വേഷണം നടത്തി, പൊലീസിലും പരാതിപ്പെട്ടിരുന്നു. ഓട്ടോ […]

Kerala

വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണ് കേരളത്തിലെ പൊലീസിന്‍റെ രീതി: ഹരീഷ് വാസുദേവന്‍

പല കോണുകളില്‍ നിന്നായി സംസ്ഥാനത്തു നടക്കുന്ന പൊലീസിന്‍റെ മോശം പെരുമാറ്റങ്ങളില്‍ നിശിത വിമര്‍‌ശനവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ പല സ്ഥലങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റങ്ങളെ ബന്ധിച്ച കുറിപ്പുകള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. പരസ്യമായ തെറിവിളി, അധിക്ഷേപം ഒക്കെ നേരിടുന്ന പൗരന്മാര്‍ വീഡിയോ തെളിവുകള്‍ സഹിതം രംഗത്ത് വന്നിട്ടും അത്തരം പൊലീസ് ഓഫീസര്‍മാര്‍ക്ക് എതിരെ ഗൗരവമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. പരാതി ഉയരുമ്പോള്‍ വെറും […]

Kerala

നാട്ടിലൊക്കെത്തന്നെയുണ്ട്, ഇഞ്ചി കൃഷിക്ക് യോജിച്ച ഭൂമിയുണ്ടെങ്കില്‍ അറിയിക്കുക

സ്വർണക്കടത്തിൽ ജലീലും കുടുങ്ങുമെന്ന വാര്‍ത്തയെ പരിഹാസിച്ച് മന്ത്രി കെ ടി ജലീല്‍. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ താൻ നാട്ടിൽ തന്നെയുണ്ടെന്നും തന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റംസ് തിരികെ നൽകിയെന്നും ജലീൽ കുറിച്ചു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു എന്ന പരിഹാസവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട് കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ആകാശം ഇടിഞ്ഞു വീണില്ല, […]