National

നാടിന്റെ നന്മയ്ക്കായി വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജലീല്‍; നടപടി സിപിഐഎം നിര്‍ദേശപ്രകാരം

ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം പിന്‍വലിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍. കശ്മീര്‍ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീല്‍ അവ പിന്‍വലിച്ചത്. പരാമര്‍ശങ്ങള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നാടിന്റെ നന്മയ്ക്കായി പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറഞ്ഞു. സിപിഐഎം നിര്‍ദേശിച്ച പ്രകാരമാണ് ജലീല്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. വിവാദ പോസ്റ്റില്‍ ജലീല്‍ രാവിലെ നല്‍കിയ വിശദീകരണം […]

Kerala

ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ രം​ഗത്ത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കശ്മീരിനെപ്പറ്റിയുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനൊടുവിൽ വാൽക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാ​ദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്. ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ […]

Kerala

വായിച്ചുകൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0; ശ്രീമതി ടീച്ചറെ ട്രോളി രാഹുൽ‌ മാങ്കൂട്ടത്തിൽ

വട്ടിയൂർക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ ട്രോളി കോൺ​ഗ്രസ് നേതാവ് രാഹുൽ‌ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ”വട്ടിയൂർക്കാവ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചർ”. – രാഹുൽ‌ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ അടിച്ചുതകർത്തത്. […]

Kerala

സി.ഇ.ടിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ ജൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നിർമ്മിക്കും; പ്രഖ്യാപനവുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയാണെന്നും നഗരസഭയുടെ നേതൃത്വത്തിൽ അവിടെ ജൻഡർ ന്യൂട്രൽ ആയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കുണ്ടെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിൽ തന്നെയാണ് ജിവിക്കുന്നതെന്നും അവർ വിമർശിച്ചു. ആണും പെണ്ണും അടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് ബസ് കാത്തിരിപ്പ് […]

Kerala

വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവും; പ്രതാപ് പോത്തനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ

വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു പ്രതാപ് പോത്തനുമായുണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ പറഞ്ഞു. ” അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ”.- മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് നടൻ പ്രിഥ്വിരാജും ഫെയ്സ് […]

Kerala

65 വാക്കുകൾക്ക് വിലക്ക്; പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ അൺപാർലമെന്ററി വാക്കുകളുടെ പുതിയ പട്ടികയെയാണ് രാഹുൽ പരിഹസിച്ചത്. ചുരുക്കിപ്പറഞ്ഞാൽ “പ്രധാൻ ജി” യെ പറ്റി ആരും ഒന്നും പറയരുത്! എന്നാണ് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചർച്ചയിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിവരിക്കുന്ന പദങ്ങളാണ് കേന്ദ്രം നിരോധിച്ചതെന്ന അർത്ഥത്തിലാണ് രാഹുൽ പോസ്റ്റിട്ടിരിക്കുന്നത്. കോൺഗ്രസിന്റെയും ടിഎംസിയുടെയും പല വലിയ നേതാക്കളും ഈ പട്ടികയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അഴിമതിയെ […]

Kerala

എളമരം കരീം എന്ന ശുദ്ധഭോഷ്കനായ ഒരാൾക്ക് ഉഷയുടെ മഹത്വം മനസ്സിലാകില്ല; തുറന്ന കത്തുമായി എം.ടി. രമേശ്

പി.ടി ഉഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ എളമരം കരീം എം.പിയെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. ബഹുമാനപ്പെട്ട എളമരം കരീം എം.പിക്ക് ഒരു തുറന്ന കത്ത് എന്ന് തുടങ്ങുന്ന കുറിപ്പാണ് എം.ടി. രമേശ് ഫെയ്സ്ബുക്കിൽ പങ്കിവെച്ചത്. ” ബഹുമാനപ്പെട്ട എളമരം കരീം എം.പി ക്ക് ഒരു തുറന്ന കത്ത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 4 (1) 80 (2) പ്രകാരം 12 അംഗങ്ങളെ രാജ്യസഭയിലേക്ക് രാഷ്ട്രപതിയാണ് നോമിനേറ്റ് ചെയ്യുന്നത്. കല, സാഹിത്യം, കായികം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ […]

Kerala

ഇവർ ഇസ്ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

രാജസ്ഥാനിലെ ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജസ്ഥാൻ പൊലീസ് ഉടൻ പ്രതികളെ പിടികൂടിയെങ്കിലും, ഇവരെ അധികകാലം തീറ്റിപ്പോറ്റാതെ പരമാവധി ശിക്ഷ പെട്ടെന്ന് തന്നെ നടപ്പിലാക്കാൻ രാജ്യത്തെ നിയമകൂടത്തിന് കഴിയണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  ഒരാളെ നിഷ്ഠൂരം കൊല്ലുക, അത് വലിയ അഭിമാനമെന്നോണം വിഡിയോ ചിത്രീകരിക്കുക. ഇത് ഭീകരവാദമാണ്. ഇവർ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച് ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ്. രാജസ്ഥാൻ പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലിൽ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ […]

Kerala

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയോ? അക്കാദമിക് പർപ്പസെന്ന പേരിൽ ചോദ്യവുമായി വി.ടി. ബൽറാം

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയെന്ന് എത്ര പേർ വിശ്വസിക്കുന്നു എന്ന ചോദ്യവുമായി മുൻ എം.എൽ.എ വി.ടി. ബൽറാം രം​ഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് അക്കാദമിക് പർപ്പസ് എന്ന പേരിൽ അദ്ദേഹം ജനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്. ” മുഖ്യമന്ത്രിക്കും ചുറ്റിലുമുള്ളവർക്കും നേരെ ഉയർന്നു വന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകിക്കഴിഞ്ഞിട്ടുണ്ട്, ഇനി കൂടുതലായൊന്നും അദ്ദേഹം കേരളത്തോട് വിശദീകരിക്കേണ്ടതില്ല എന്ന് കരുതുന്ന എത്ര പേർ ഉണ്ട് ഇവിടെ? അക്കാദമിക് പർപ്പസ് ”- വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. […]

Kerala

ന്യൂനപക്ഷ വർ​ഗീയയ്ക്കെതിരെ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ ഇക്കോ സിസ്റ്റം ഇന്ത്യയിൽ സൃഷ്ടിക്കുകയാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. ” രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യം വച്ചുള്ളതുമാണ്. ഭീകരവാഴ്‌ചയിലേക്ക് ഇന്ത്യയെ നയിക്കുന്ന വർഗ്ഗീയതയുടെ എല്ലാ വകഭേദങ്ങളെയും ജാഗ്രതയോടെ പ്രതിരോധിക്കേണ്ടതുണ്ട്. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ […]