International Social Media

‘സീക്രട്ട് ചാറ്റ്’ സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ

സീക്രട്ട് ചാറ്റ് സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ. ഈ സംവിധാനം വഴി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ യൂസറിനു സാധിക്കും. ഇങ്ങനെ മെസേജ് അയച്ചാൽ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കുമല്ലാതെ മറ്റൊരാൾക്കും ഇത് കാണാനാവില്ല. ഫേസ്ബുക്കിനു പോലും ഈ സീക്രട്ട് മെസേജുകൾ കാണാനാവില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. നേരത്തെ തന്നെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നെങ്കിലും അത് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് എല്ലാവർക്കും ലഭ്യമാവുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനു ശേഷം സ്വയം ഡിലീറ്റ് ആവുന്ന മെസേജുകൾ […]

Technology

ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക അഞ്ച് സന്ദേശങ്ങള്‍ മാത്രം

വാട്സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച്‌ ഫേസ്‍ബുക്ക് മെസഞ്ചറും. ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. വ്യാജപ്രചാരണങ്ങള്‍ തടയാനും, തെറ്റായ വിവരങ്ങള്‍ പടരുന്നത് തടയാനുമാണ് ഈ നീക്കം എന്നാണ് ഫേസ്‍ബുക്ക് വിശദീകരണം. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പരിധി കൊണ്ടുവരുന്നത് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയാന്‍ കൂടിയാണെന്നാണ് ഫേസ്‍ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിക്കുന്നത്. അഞ്ച് സന്ദേശങ്ങള്‍ എന്നത് ടെക്സ്റ്റ്, ഫോട്ടോ, […]