യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്‍ പാസാക്കിയെടുത്തത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവ 23 ബില്യൺ ഡോളര്‍ ഇടപാടിലൂടെയാണ് യു.എ.ഇ സ്വന്തമാക്കുന്നത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്റെ പശ്ചാത്തലത്തിലും ഇറാന്റെ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.