ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ വൻ സ്‌ഫോടനം. കിംഗ്‌സ്റ്റാൻഡിംഗ് ഏരിയയിലെ ഒരു വീട്ടിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. സമീപമുള്ള വീടുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. മരിച്ചവരുടെ എണ്ണവും പരുക്കിന്റെ തീവ്രതയും കണ്ടെത്താനായിട്ടില്ലെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് അടിയന്തര സേവനങ്ങൾ എത്തിച്ചതായും, ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം വീട് പൊട്ടിത്തെറിച്ച സ്ഥലത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഭാഗികമായി തകർന്ന […]
Tag: explosion
സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനാറുകാരന് പരുക്ക്
കോഴിക്കോട് പതിനാറുകാരന് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരുക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരുക്കേറ്റത്.ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനുമാണ് പരുക്കേറ്റത്. തലശേരിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയോരത്ത് കണ്ട വസ്തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും പരിശോധന നടത്തി.
ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു
ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡോക്ക്‌യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു, അപകടകാരണം വ്യക്തമല്ല. സ്ഥിതി നിയന്ത്രണവിധേയമെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; 12 പേർക്ക് പരുക്ക്
ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ലൂറിൻ കെമിസ്ട്രിയിൽ 30 വർഷത്തിലേറെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ കെമിക്കൽ കമ്പനിയാണ് GFL. ഫ്ലൂറോപോളിമറുകൾ, ഫ്ലൂറോ സ്പെഷ്യാലിറ്റികൾ, റഫ്രിജറന്റുകൾ, രാസവസ്തുക്കൾ എന്നിവയിൽ കമ്പനിക്ക് വൈദഗ്ദ്ധ്യം ഉണ്ട്. GFL-ന്റെ ഇന്ത്യയിലെ ഏറ്റവും […]