യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് നിര്യാതനായി. ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവര്‍ത്തകനും അബുദാബി കെഎംസിസി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവകാരകത്ത് ജാഫര്‍ യൂസഫ് (35) ആണ് മരിച്ചത്. നാട്ടിലും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന യുവാവ് രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
Tag: expat
നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ, റീഎന്‍ട്രി കാലാവധികള്‍ നീട്ടി നല്‍കി സൌദി അറേബ്യ
സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത് സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍. മാനവ വിഭവശേഷി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സഹകരിച്ചാണ് ഇഖാമ കാലാവധി നീട്ടുന്ന നടപടി പൂര്‍ത്തിയാക്കുന്നത്. സൌദിയില്‍ നിന്നും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവരുടെ റീഎന്‍ട്രി വിസാ കാലാവധിയും എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. നാട്ടിലുള്ളവരുടെ […]
ചാര്‍ട്ടേഡ് യാത്രക്ക് കോവിഡ് ടെസറ്റ്; പ്രവാസി സംഘടനകളില്‍ പ്രതിഷേധം കത്തുന്നു
പ്രവാസികളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ജിദ്ദ വെസ്‌റ്റേണ്‍ റീജിണല്‍ കമ്മറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്ത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ജിദ്ദ ഒ.ഐ.സി.സി അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാക്കിയതായി […]