വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി പി.പി.ഇ കിറ്റുകൾ ധരിച്ച് കൊണ്ട് കേരളത്തിലേക്ക് പ്രാവാസികളുടെ യാത്ര ആരംഭിച്ചു. ഏത് തരം പി.പി.ഇ കിറ്റുകളാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ യാത്രക്കാർ ആശയകുഴപ്പത്തിലായി. കോവിഡ് പരിശോധന സാധ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. എന്നാൽ ഏത് തരം പി.പി.ഇ കിറ്റുകളാണ് […]
Tag: expact return
കോവിഡ് ടെസ്റ്റില്‍ തീരുമാനമായില്ല; പ്രവാസികളുടെ മടക്കം അനിശ്ചിതത്വത്തില്‍
സൌദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. സൌദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം നാളെ അര്‍ധരാത്രി അവസാനിക്കും. ഈ മാസം 20 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മാത്രമേ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാവൂ എന്നായിരുന്നു […]
ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ മുൻകൂർ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം
ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം […]
കോവിഡ് ബാധിതര്‍ക്ക് വരാം, നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി
രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കോവിഡ് പോസിറ്റീവ് ആയവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും രോഗികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്കെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും […]
സൗദിയില്‍ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി
പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ […]