പരീക്ഷയിൽ കുരവ് മാർക്ക് നൽകിയതിന് അധ്യാപകനെയും സ്കൂൾ ക്ലാർക്കിനെയും മർദിച്ച് വിദ്യാർത്ഥികൾ. ഝാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ദുംകയിലെ ഒരു റെസിഡെൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലാർക്കിനേയും മർദിക്കുകയായിരുന്നു. ഒൻപതാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ 32 വിദ്യാർത്ഥികൾ പരാജയപ്പെട്ടു. ഇതിൽ 11 കുട്ടികൾ സ്കൂളിലെത്തി അധ്യാപകനെയും ക്ലാർക്കിനെയും മർദിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരോട് പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവർ അതിനു […]
Tag: Exam
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം […]
പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി അറിയാം
സംസ്ഥാനത്തെ പ്ലസ് വൺ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ 13 മുതൽ 30 വരെയായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ മോഡൽ പരീക്ഷ ജൂൺ രണ്ട് മുതലായിരിക്കും നടത്തുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. 2022–23 വർഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് തലസ്ഥാനത്ത് നടത്തും. 288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയാറാകുന്നത്. […]
എറണാകുളം മഹാരാജാസ് കോളജിലെ മൊബൈല്‍ ഫ്ലാഷ് ഉപയോഗിച്ചുള്ള പരീക്ഷയെഴുത്ത് റദ്ദാക്കി
എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി. ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്. ഇൻവിജിലേറ്റർമാർക്കെതിരെ തൽക്കാലത്തേയ്ക്ക് നടപടിയെടുക്കേണ്ടെന്നാണ് തീരുമാനം. അടിയന്തരസാഹചര്യത്തിൽ പരീക്ഷാ ഹാളിൽ വെളിച്ചമെത്തിക്കുന്നതിനാണ് പെട്ടെന്ന് മൊബൈൽ ഫ്ലാഷ് ഉപയോഗിച്ചതെന്നാണ് ഇൻവിജിലേറ്റർമാരുടെ വിശദീകരണം. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പരീക്ഷാ സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കറണ്ട് പോകുകയും പവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍ […]
വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റുക ലക്ഷ്യം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച ഇന്ന്
വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദം നടത്തും. സമ്മർദ്ദമകറ്റി പരീക്ഷ എന്ന ഉൽസവത്തെ ആഘോഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് സംവാദം. വിദ്യാർത്ഥികളുടെ അടക്കം ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും. രാജ്യത്തിനകത്തും വിദേശത്ത് നിന്നുമായി വിദ്യാത്ഥികൾ അടക്കം […]
‘വീണ്ടുമൊരു പരീക്ഷാകാലം’; 1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ ഇന്നുമുതൽ
സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. മൊത്തം 34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നത്. എല്‍ പി ക്ലാസ്സിലെ കുട്ടികള്‍ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ […]
കൊവിഡ് : പരീക്ഷകൾ മാറ്റിവയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് ഇന്നു ചേരുന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാമെന്ന നിലപാടും ചർച്ചയാകും. എന്നാൽ തൽക്കാലം അഭിമുഖ പരീക്ഷകൾ മാറ്റേണ്ടതില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. വകുപ്പുതല ഓൺലൈൻ പരീക്ഷകൾ തുടരും. ( psc meeting decide about exam ) സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. […]
കെഎഎസ് പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. കേരളത്തിൽ പി എസ് സി തന്നെ നടത്തിയ ഏറ്റവും വലിയ പരീക്ഷകളിൽ ഒന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ. നാളെ 11 മണിക്ക് പിഎസ്‌സി ചെയർമാൻ വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയുടെ ഇന്റർവ്യൂ നടന്നിരുന്നു. 13 ദിവസങ്ങളിലായി നടന്ന അഭിമുഖത്തിന് ശേഷമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളായിരുന്നു പരീക്ഷ കൂടാതെ […]
പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പ്രത്യേകം നടത്തണം; മനുഷ്യാവകാശ കമ്മീഷൻ
കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കാണ് ഉത്തരവ് നൽകിയത്. പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു മാനസിക സംഘർഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളജുകൾ ചെയ്യണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണം. മാനദണ്ഡങ്ങൾ പാലിച്ച്, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം […]
സംസ്ഥാനത്ത് പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു
കൊവിഡ് കാരണം മാറ്റി വച്ച പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു. ജൂലൈ 12 വരെയാണ് പരീക്ഷകള്‍ നടക്കുക. 2024 പരീക്ഷാ കേന്ദ്രങ്ങളിലായി 4.50 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്. ലാബുകളില്‍ ഒരേസമയം, 15 കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കു. ഉപകരണങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. കൊവിഡ് രോഗം സ്ഥിരീകരിച്ച കുട്ടികള്‍ക്ക് പിന്നീട് പരീക്ഷ നടത്തും. ഒരു ദിവസം മൂന്ന് ബാച്ചുകളായി തിരിച്ചാണ് […]