National

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തടഞ്ഞ് സുപ്രിംകോടതി. തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടേതാണ് ഉത്തരവ്. വിഷയം സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. കോടതി നിര്‍ദേശ പ്രകാരം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായി മേയര്‍ രാജ ഇക്ബാല്‍ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മേയര്‍ പ്രതികരിച്ചു. കേന്ദ്ര സേനയടക്കം എത്തി കനത്ത സുരക്ഷയിലാണ് കുടിയേങ്ങള്‍ ഒഴിപ്പിക്കാന്‍ ഡല്‍ഹി […]

International

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; ഉദ്യോഗസ്ഥരുമായി വിമാനം ഡല്‍ഹിയിലെത്തി

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. രാജ്യം വിടാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചത്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട പ്രത്യേക വ്യോമസേന വിമാനങ്ങളിലൊന്ന് ഇന്ത്യയിലെത്തി. എംബസിയിലെ ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനം ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം […]