World

യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇറ്റലിയെ മാറ്റാൻ ഞാൻ അനുവദിക്കില്ല: ജോർജിയ മെലോണി

കുടിയേറ്റ പ്രതിസന്ധിയിൽ ഉലയുകയാണ് യൂറോപ്പ്. അഭയം തേടിയ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലേക്ക് എത്തുന്നത്. ഇറ്റലിയുമായുള്ള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെ യൂറോപ്പിന്റെ അഭയാർത്ഥി ക്യാമ്പായി ഇവിടെ മാറ്റാൻ ഞാൻ അനുവദിക്കില്ല എന്ന് ഇറ്റലിയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. തെക്കൻ ഇറ്റലിയിലെ മെഡിറ്ററേനിയൻ കടലിനടുത്തുള്ള ഒരു ചെറിയ ദ്വീപാണ് ലാംപെഡൂസ. യൂറോപ്യൻ രാജ്യത്തിലെ സിസിലി പ്രദേശത്തിന്റെ ഭാഗമാണിത്. മാൾട്ടയും ടുണീഷ്യയുമാണ് ദ്വീപിൽ നിന്ന് ഏറ്റവും അടുത്തുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ 11,000-ത്തിലധികം […]

Kerala

വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; രണ്ട് പേർ അറസ്റ്റിൽ

വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘം പിടിയില്‍. രണ്ട് പേരാണ് അറസ്റ്റിലായത്. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ, പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്തവരെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്തിരുന്നു. വിദ്യാഭ്യാസ യോഗ്യതകളിൽ കുറുവുള്ള ആളുകൾക്ക് വ്യാജവിസ സംഘടിപ്പിച്ചു നൽകി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി […]

Kerala

മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും; യുഎഇ സന്ദർശിക്കും

യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും.യുഎഇ സന്ദർശിക്കുമെന്നാണ് വിവരം. ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ. നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. യൂറോപ്പ്- യുകെ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് ദുബായ് വഴി നാട്ടിലേക്കു മടങ്ങുമെന്നായിരുന്നു അറിയിച്ചത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. അതേസമയം യാത്രയിൽ […]

Entertainment

ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ താരം അജിത് താനൊരു യാത്രാ പ്രേമിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുകയാണ് താരം. അജിത്തിന്റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്. ഇതിനുമുമ്പ് ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സൂപ്പര്‍ബൈക്കുകളോട് ഏറെ ഇഷ്ടമുള്ള അജിത് കുമാര്‍ പലപ്പോഴും […]

Social Media

‘ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ

ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്. മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. പുതിയ ചട്ടത്തിലെ നിർദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള […]