ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിയെ നിയമാനുസൃതം തെരഞ്ഞെടുക്കാൻ ഹൈക്കോടതി ഉത്തരവ്. രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്നും ദേവസ്വം ബോർഡിന് നിർദേശം നൽകി. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ പത്തുവർഷമായി തെരഞ്ഞെടുപ്പ് നടക്കാതെ ഉപദേശക സമിതി ഭരണത്തിൽ തുടരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ ദേവസ്വം ബോർഡിന്റെയും നിലവിലെ ഉപദേശക സമിതിയുടെയും വാദങ്ങൾ കേട്ടശേഷമാണ് വിധി പ്രഖ്യപിച്ചത്. ഉത്തരവ് നിലവിൽ വന്നതോടെ നിലവിലെ ഭരണസമിതി പിരിച്ചുവിടപ്പെട്ടു.
Tag: ETTUMANOOR
ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ്
കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് സ്ഥിരീകരണം. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഇയാൾ. 28 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അതേസമയം, പാലാ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. 64 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നഗരസഭ ഓഫീസ് പകുതി […]