Kerala

ഗതാഗതക്കുരുക്ക്; എരുമേലിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി, പ്രതിഷേധവുമായി തീർത്ഥാടകർ

എരുമേലിയിൽ നിന്നും തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. തെലുങ്കാനയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. അതേസമയം മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പൂർത്തിയായി. വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നതെന്നും അദ്ദേഹംട്വന്റിഫോറിനോട് പറഞ്ഞു.

Kerala

പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു

കോട്ടയം എരുമേലിയില്‍ വീട്ടുമുറ്റത്ത് കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടിയേറ്റിട്ടും പെരുമ്പാമ്പിനെ വിടാതെ വനപാലകര്‍ സാഹസികമായി പിടികൂടി. എരുമേലിയില്‍ കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഹഫീസിന്റെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പ് എത്തിയത്. വീടിന് പരിസരത്തുള്ള വഴിയിലൂടെ കടന്നുപോയ ബൈക്ക് യാത്രികര്‍ പാമ്പ് മുറ്റത്ത് കിടക്കുന്നത് കാണുകയായിരുന്നു. ഇവരാണ് വീട്ടുകാരെയും അടുത്തുള്ളവരെയും വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിലും വനം വകുപ്പിലും അഗ്‌നിരക്ഷാ സേനയിലും വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്ലാച്ചേരിയില്‍ നിന്നുള്ള […]

Kerala

എരുമേലി പേട്ടതുള്ളൽ ഇന്ന്: ശുദ്ധിക്രിയകൾ നാളെ

പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ 11 മണിക്ക് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളൽ നടത്തും. പേട്ട കൊച്ചമ്പലത്തിന് മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ തുള്ളൽ ആരംഭിക്കുന്ന അമ്പലപ്പുഴ സംഘം വാവര് പള്ളിയിൽ കയറി വലിയമ്പലത്തിൽ എത്തും. പകൽ നക്ഷത്രം തെളിഞ്ഞ ശേഷമാകും ആലങ്ങാട് സംഘം തുള്ളി തുടങ്ങുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പേട്ടതുള്ളൽ. ഇരുവിഭാഗങ്ങൾക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ നാളെ മുതൽ […]

Kerala

കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ

കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്. ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് […]