India Kerala

കോവിഡ് 19: എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി

എറണാകുളം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരേയും വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കും. 4196 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഐസലേഷനില്‍ കഴിയുന്ന യുകെ പൌരനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും […]

India Kerala

പെരുമ്പാവൂര്‍‌ ഒക്കല്‍ പെട്രോള്‍ പമ്പ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍

എറണാകുളം പെരുമ്പാവൂര്‍‌ ഒക്കല്‍ പെട്രോള്‍ പമ്പിലെ കൊലപാതകക്കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട മൊഹീബുള്ളയുടെ സഹപ്രവര്‍ത്തകന്‍ അസം സ്വദേശി പങ്കജ് മണ്ഡലാണ് പ്രതി. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഒക്കല്‍ ഐ.ഒ.സി പെട്രോള്‍ പമ്പിലെ ജോലിക്കാരനായ അസം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസിലാണ് ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. 21 വയസ്സുള്ള പങ്കജ് മണ്ഡല്‍ നെ പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ആഴ്ചകള്‍ മുമ്പാണ് മോഹിബുള്ളയും പങ്കജ് മണ്ഡലും പെട്രോള്‍ പമ്പില്‍ […]