Kerala

ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് ബാധ: എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 528 കോവിഡ് കേസുകളില്‍ 168 പേരും ചെല്ലാനത്ത് നിന്നുളളവരാണ്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് ബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ല അതീവ ജാഗ്രതയിലാണ്. രോഗവ്യാപനം കൂടിയ ചെല്ലാനത്ത് നിയന്ത്രണം കര്‍ശനമാണ്. രോഗവ്യാപനം തടയാനുളള എല്ലാ മാര്‍ഗവും സ്വീകരിക്കുകയാണ് അധികൃതര്‍. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 528 കോവിഡ് കേസുകളില്‍ 168 പേരും ചെല്ലാനത്ത് നിന്നുളളവരാണ്. മുഴുവന്‍ പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നതാകട്ടെ സമ്പര്‍ക്കത്തിലൂടെയും. രോഗികളുടെ എണ്ണം കൂടിയതോടെ ആദ്യഘട്ടത്തില്‍ തന്നെ ചെല്ലാനം പഞ്ചായത്ത് […]

Kerala

ആലുവ നഗരസഭ പൂര്‍ണമായി അടച്ചു; എറണാകുളം അതീവ ജാഗ്രതയില്‍

ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് നിലവില്‍ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ജില്ല അതീവ ജാഗ്രതയില്‍. നിലവില്‍ ഏറ്റവും അധികം രോഗം റിപ്പോര്‍ട്ട് ചെയ്ത ആലുവ നഗരസഭ പൂര്‍ണമായി അടച്ചു. കീഴ്മാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി. ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് നിലവില്‍ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള രോഗവ്യാപനവും കൂടിയതോടെയാണ് ആലുവ […]

Kerala

എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു

സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, ചെല്ലാനം, മുളവുകാട് പ്രദേശങ്ങളിലാണ് ആക്റ്റീവ് സർവെയ്‌ലൻസ് ആരംഭിച്ചത്. എറണാകുളം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. ആലുവ, ചെല്ലാനം മേഖലകളിൽ നിന്ന് 200ഓളം സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുക. ചെല്ലാനം മേഖലയിൽ കുടുംബശ്രീ, ആശ പ്രവർത്തകരുടെ സഹായത്തോടു കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. ആലുവ മേഖലയിൽ നിന്നും അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി പോയ എല്ലാ ടൂറിസ്റ്റ് […]

Kerala

തിരുവനന്തപുരവും എറണാകുളവും സമൂഹവ്യാപനത്തിന്‍റെ വക്കില്‍; കൊച്ചിയില്‍ ട്രിപ്പിള്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചേക്കും

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി തിരുവനന്തപുരവും എറണാകുളവും കൊവിഡ് സമൂഹവ്യാപനത്തിന്‍റെ വക്കില്‍. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. പൂന്തുറയിലേക്കുള്ള വഴികളെല്ലാം അടച്ചിടാനും തീരുമാനമായി. കൊച്ചിയില്‍ വേണ്ടി വന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചേക്കും. പൂന്തുറയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്. തൊട്ടടുത്ത പ്രദേശമായ പരുത്തിക്കുഴിയില്‍ രണ്ടും വള്ളക്കടവില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നും ഇരുപതിലേറെ കേസുകള്‍ ഉണ്ടെന്നാണ് […]

Kerala

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ല : മന്ത്രി വിഎസ് സുനിൽ കുമാർ

എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും ലോക്ക് ഡൗണിനെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും […]

Kerala

അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​ത്; കൊ​ച്ചി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് എ​തി​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കെ എ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം ബ്രോ​ഡ് വേ ​മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എറണാകുളം […]

Kerala

പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്: 64 കുട്ടികളും അമ്മമാരും നിരീക്ഷണത്തില്‍

പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കിയത്. എറണാകുളം ചൊവ്വരയില്‍ 64 കുഞ്ഞുങ്ങളും അമ്മമാരും കോവിഡ് നിരീക്ഷണത്തില്‍. പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കിയത്. ആലുവ ശ്രീലമൂല നഗരം പഞ്ചായത്തിലെ ചൊവ്വര ആരോഗ്യ കേന്ദ്രത്തില്‍ നേരത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തു. ഇതേ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ നഴ്സിനും […]

Kerala

നാടാകെ നടന്ന് പത്രം ശേഖരിച്ച് യുവാക്കള്‍; പത്രം വിറ്റ് കിട്ടിയ തുക ദുരിതശ്വാസ നിധിയിലേക്ക്

തൃപ്പൂണിത്തുറ ബി.എസ്.ബി ആര്‍ട്സ് & സ്പോട്സ് ക്ലബിലെ യുവാക്കളാണ് നാടിന് മാതൃകയാകുന്നത് കോവിഡ്19 വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ് നമ്മള്‍. പലവിധത്തിലാണ് ആളുകള്‍ കോവിഡ് വ്യപനന്നതിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണികളാകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ സംഭാവനകള്‍ നല്‍കുന്നു. ആടിനെ വിറ്റും, കയ്യിലെ വള ഊരി നല്‍കിയും, പെന്‍ഷന്‍ തുക കൈമാറിയും, മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണം സംഭവനം ചെയ്തും അങ്ങനെ ഒത്തിരി ഒത്തിരി പേര്‍. ഇവരില്‍ നിന്നൊക്കെ പ്രചോദനം ഉള്‍കൊണ്ടാണ് എറണാകുളം തൃപ്പൂണിത്തുറ ബി.എസ്.ബി ആർട്ട്സ്&സ്പോർട്ട്സ് ക്ലബിലെ ഒരു […]

India Kerala

കലക്ടറുടെ ഉത്തരവിന് പുല്ലുവില; ലോക് ഡൗണിന്‍റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത് തീവില

ലോക് ഡൗൺ ആണെങ്കിലും അടിയന്തര നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ക്വാറികൾ സജീവമായത്, ഇതോടെ മണൽ മെറ്റൽ, ബേബി മെറ്റൽ തുടങ്ങിയ നിർമാണ ആവശ്യവസ്തുക്കൾക് 15 രൂപയോളമാണ് കൂട്ടിയത് ലോക് ഡൗണിന്‍റെ മറവിൽ കരിങ്കല്‍ ഉൽപ്പന്നങ്ങൾക്ക് ക്വാറി ഉടമകൾ അമിതവില ഈടാക്കുന്നുവെന്ന് ആരോപണം. അമിതവില ഈടാക്കുന്ന കരിങ്കൽ ക്വാറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം ജില്ല കലക്ടർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് ക്വാറി മാഫിയകൾ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത്. ലോക് […]

India Kerala

എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ട് പട്ടികയില്‍

എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകളെ ഇന്നലെ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതിനാല്‍ ജില്ല ഗ്രീന്‍ സോണില്‍ തന്നെ തുടരും. എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളെയാണ് ഇന്നലെ പുതുതായി കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിനെ കോവിഡ് രോഗബാധിതന്‍റെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകള്‍ ഉള്ള സ്ഥലമായതിനാലാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് ബാധിച്ച് പാലക്കാട് ചികിത്സയില്‍ കഴിയുന്ന […]