Kerala

കൊവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ

എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ബി ഗാറ്റഗറിയിൽ ആയതിനാൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത സാമുദായിക പൊതുപരിപാടികൾ ജില്ലയിൽ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്താനാണ് നിർദേശം. മരണാന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. അതേസമയം ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ. കൊവിഡ് ബാധിച്ച് ആശുപത്രികളിൽ […]

Kerala

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപി ആര്‍ 50 കടന്നു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ ഇന്നലെ 14431 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7339 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 50.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ ടി പി ആര്‍ 30 ശതമാനത്തിന് മുകളിലാണ്. 33873 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം,കോഴിക്കോട്,തൃശൂർ ജില്ലകളിലും അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ […]

Kerala

എറണാകുളത്ത് വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഫോഡ് ക്ലാസിക് എന്ന മോഡൽ കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വൈറ്റില സ്വദേശിയായ അഭിഭാഷകന്‍റേതാണ് തീപ്പിടിച്ച വാഹനം.

Kerala

ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നു : എൻഐഎ

ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ പറയുന്നു. കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നില്‍. സുരേഷ്പെ രാജിനെ പെന്റാ മേനകയില്‍ തെളിവെടുപ്പ് നടത്തും. അതേസമയം, തമിഴ്നാട്ടില്‍ പഴയ എൽടിടിഇ സംഘങ്ങള്‍ സജീവമാണെന്നും എൻഐഎ കണ്ടെത്തി. പാക് – ശ്രീലങ്ക ലഹരി കോറിഡോര്‍ നിയന്ത്രിക്കുന്നത് ഇവരാണ്. ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം, തമിഴ്നാട് തീരങ്ങള്‍, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ […]

Kerala

എറണാകുളം സെക്സ് റാക്കറ്റ് : പ്രധാന പ്രതി സനീഷ് പിടിയിൽ

എറണാകുളം സെക്സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. വിദേശത്തും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്.14 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിൻകരയിലെ അഭിഭാഷകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മയക്കു മരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പീഡനത്തിനിരയായ യുവതി 24 നോട് പറഞ്ഞു. വിവാഹ മോചന […]

Kerala

ഗർഭിണിക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും

ഗർഭിണിക്ക് ചികിത്സ നിഷേധിച്ച ഡോക്ടർക്ക് ഒരു വർഷം തടവും പിഴയും. പ്രസവം അകാരണമായി വൈകിപ്പിച്ചതുമൂലം കുഞ്ഞ് മരിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കലാകുമാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം പരാതിക്കാരിയായ സുജ സുരേഷിനും ഒരു ലക്ഷം രൂപ ഭർത്താവ് സുരേഷിനും […]

Kerala

കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; എറണാകുളത്ത് ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേസ്

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടിയ വിലയ്ക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വിറ്റതിന് എറണാകുളം റൂറൽ ജില്ലയിൽ ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ടീമായി തിരിഞ്ഞ് പരിശോധന നടത്തിയത്. കോതമംഗലം, പറവൂർ, അങ്കമാലി, പറവൂർ, മുവാറ്റുപുഴ, ഊന്നുകൽ, കല്ലൂർക്കാട്, പോത്താനിക്കാട്, പെരുമ്പാവൂർ, കൂത്താട്ടുകുളം, പുത്തൻകുരിശ് , ഞാറക്കൽ തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ മെഡിക്കൽ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്. കോവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ മാസക്ക്, സാനിറ്റൈസർ തുടങ്ങി […]

Weather

എറണാകുളത്ത് റെഡ് അലേർട്ട്

കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്. ജില്ലാ കളക്ടർ എസ് സുഹാസ് ആണ് വിവരം അറിയിച്ചത്. നാളെയും മറ്റന്നാളും ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. ഇതോടെ, സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് ആകെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ലക്ഷദ്വീപിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, […]

Kerala

എറണാകുളത്ത് മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്

എറണാകുളം ജില്ലയിൽ മതിയായ ഐസിയു ബെഡ്ഡുകൾ ഉറപ്പുവരുത്തിയെന്ന് കളക്ടർ എസ്. സുഹാസ്. പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അധികം കൊവിഡ് രോഗികളുള്ള എറണാകുളത്ത് ഐസിയു ബെഡ്ഡുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സർക്കാർ ആശുപത്രികളിലുള്ള 120 ഐസിയു ബെഡ്ഡുകളും സ്വകാര്യ ആശുപത്രികളിലെ നൂറ്റിയമ്പതോളം ഐസിയു ബെഡ്ഡുകളും നിറഞ്ഞു കഴിഞ്ഞു. ഓക്‌സിജൻ ബെഡ്ഡുകളിൽ തന്നെ ശേഷിക്കുന്നത് 200 എണ്ണം മാത്രമാണ്. കൂടുതൽ ഐസിയു ബെഡ്ഡുകൾ ഒരുക്കാനാണ് […]

Kerala

എറണാകുളം ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ്

എറണാകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചക്കുള്ളില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ജില്ലയില്‍ മാത്രം ആറ് ദിവസത്തിനിടെ 10068 പേരാണ് രോഗബാധിതരായത്. അതേസമയം രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു ലക്ഷത്തിലധികം പരിശോധനഫലങ്ങള്‍ ഇന്ന് പുറത്ത് വരാനിരിക്കേ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നിലവില്‍ പതിനെണ്ണായിരത്തിലധികം പ്രതിദിന രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടത്ത് സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഉയര്‍ച്ചയും ആശങ്ക ഇരട്ടിയാക്കുന്നു. കഴിഞ്ഞ […]