Kerala

എറണാകുളത്ത് മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

എറണാകുളം പറവൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കുത്തേറ്റത്. പറവൂർ കൂട്ടുകാട് സ്വദേശി ബാലചന്ദ്രനാണ് മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ മുരളീധരന്‍ ബാലചന്ദ്രനെ കുത്തുകയായിരുന്നു. ബാലചന്ദ്രന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kerala

എറണാകുളത്ത് 88 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം കുന്നത്ത് നാട്ടിൽ ഹെറോയിൻ വേട്ട. 88 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ബഹാദുർ ഇസ്ലാംമിനെയാണ് പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിരങ്ങര ഭാഗത്ത് നിന്നുമാണ് ഇയാൾ പിടിയിലാവുന്നത്.  കഴിഞ്ഞ ദിവസം 8 ലക്ഷം രൂപയുടെ ഹെറോയിനുമായി 5 മലയാളികൾ നവിമുംബൈയിൽ പൊലിസിൻ്റെ പിടിയിലായിരുന്നു. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി, കണ്ണൂർ സ്വദേശികളായ നസീർ മൂസ, മുഹമ്മദ് അക്രം, അമൻ മഹ്മൂദ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യം […]

Kerala

തോപ്പുംപടിയിൽ വയോധിക കൊല്ലപ്പെട്ടു; ചെറുമകളുടെ ഭർത്താവ് അറസ്റ്റിൽ

തോപ്പുംപടിയിൽ വയോധിക കൊല്ലപ്പെട്ടു. 67 കാരിയായ കർമിലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകളുടെ ഭർത്താവ് ആൻറണി ബൈജുവിനെ കസ്റ്റഡിയിലെടുത്തു. തർക്കത്തെ തുടർന്ന് ആൻറണി ബൈജു കൾമിലിയെ പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. തോപ്പുംപടി രാമേശ്വരം കോളനിയിലാണ് സംഭവമുണ്ടായത്.

Kerala

എറണാകുളത്ത് വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

എറണാകുളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. പുത്തൻകുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിൽ ഇന്ന് രാവിലെ 9.30നാണ് അപകടം ഉണ്ടായത്. തൊടുപുഴ അൽ അസ്ഹർ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്.

Kerala

സര്‍ക്കാര്‍ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന വിദ്യാർത്ഥിയുടെ പരാതി; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

എറണാകുളത്ത് SC/ST ഹോസ്റ്റലില്‍ സര്‍ക്കാര്‍ വാഹനം വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ടെന്ന പരാതിയിൽ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വാഹനമിടിപ്പിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ 324ാം വകുപ്പ് പ്രകാരം കേസെടുത്തു. ജില്ലാ പട്ടികജാതി ഓഫീസറുടെ പരാതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തി. പട്ടികജാതി വികസന വകുപ്പ് ഓഫീസറുടെ വാഹനമാണ് ഇടിച്ചതെന്നാണ് വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചത്. അഭിജിത്ത് ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ജില്ലാ പട്ടികജാതി വികസന വകുപ്പ് […]

Kerala

60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാൻ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമം

ആലുവ എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളിലെ വേഗപ്പൂട്ടിൽ വ്യാപക കൃത്രിമം. നിരവധി ബസുകളിൽ വേഗപൂട്ട് വിഛേദിച്ച നിലയിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോട്ടോർ വെഹിക്കിൾ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 60 കിലോമീറ്ററിലധികം വേഗത്തിലോടിക്കാനാണ് ബസുകളിൽ ഇത്തരം കൃത്രിമം നടത്തുന്നത്. വേഗപ്പൂട്ടില്ലാത്ത ബസുകളുടെ ഡ്രൈവർമാർക്കെതിരെ കർശന നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ( Tampering with speed locks in private buses ). ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് […]

Kerala

പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം കലക്ടർ

എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ. രേണു രാജ്. മഴ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കലക്ടർ അറിയിച്ചു. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്: രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ […]

Kerala

കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; ഇന്ന് ടിക്കറ്റ് ചാർജ് വെറും 5 രൂപ മാത്രം

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ ഇന്ന് മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപയേ ഈടാക്കൂ. കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലുവയിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്താലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് […]

Kerala

എറണാകുളത്ത് സിൽവർ ലൈൻ സാറ്റലൈറ്റ് സർവേ തടഞ്ഞ് യൂത്ത് കോൺ​ഗ്രസ്

എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോ​ഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും രം​ഗത്തെത്തി. മാർക്സിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തേ രം​ഗത്തെത്തിയിരുന്നു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സർക്കാർ […]

Kerala

എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം

എറണാകുളം കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യവസായ പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയർഫോഴ്സുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീപിടുത്തം ഉണ്ടാവുമ്പോൾ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല.https://065ed6e32652a440b92cd8cdd213ba95.safeframe.googlesyndication.com/safeframe/1-0-38/html/container.html കിൻഫ്രയിലെ കമ്പനി ആയതിനാൽ അടുത്ത് തന്നെ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീപടരാനുള്ള […]