Kerala

സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി; ഇ പി ജയരാജൻ

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം. ഡിവൈഎഫ്‌ഐ മുതല്‍ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ് അരുണ്‍ […]

Kerala

കുപ്പായം മാറുംപോലെ മുന്നണി മാറില്ലെന്ന് കുഞ്ഞാലിക്കുട്ടി

കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീ​ഗെന്ന് കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീ​ഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. ലീ​ഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറല്ല. സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം […]

Kerala

തെറ്റ് ആര്‍ക്കും സംഭവിക്കാം; അത് തിരുത്താനാണ് അവസരം നല്‍കേണ്ടത്; പി ശശിയുടെ നിയമനത്തില്‍ ഭിന്നതയില്ലെന്ന് ഇ.പി ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്‌ഠേനയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രശ്‌നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താല്‍ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും […]

Kerala

എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം: ഇ പി ജയരാജൻ

കെ.വി തോമസ് വിഷയത്തിൽ പ്രതികരണവുമായി മുൻമന്ത്രി ഇ.പി ജയരാജൻ. തോമസ് കോൺഗ്രസ് വിടണമോ എന്നത് വ്യക്തി തീരുമാനമാണ്. നേതാക്കളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത്ത് കോൺഗ്രസ് ശൈലിയാണ്. ഇതാണ് കോൺഗ്രസെന്നും തന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ പാർട്ടിയുടെ നേതാവെന്നും ജയരാജൻ പറഞ്ഞു. പൊതുജനം സിപിഐഎമ്മിനെ സ്നേഹിക്കുന്നു. മറ്റ് പാർട്ടിയിലെ നേതാക്കളും ഇതിൽ ഉൾപ്പെടും. പല നേതാക്കളുടെയും ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ച് സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. മഴപെയ്യുമ്പോൾ കുട പിടിക്കാമെന്നും ആരൊക്കെ വരുമെന്ന് നോക്കാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. […]

Kerala

കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ്, എസ്ആർപി പി.ബി അംഗത്വത്തിൽ തുടരില്ല; ഇ പി ജയരാജൻ

പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ ചർച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. എസ് രാമചന്ദ്രൻ പിള്ള പി.ബി അംഗത്വത്തിൽ തുടരില്ല. പ്രായപരിധി നിബന്ധന കർശനമായും നടപ്പാക്കും. കേരളത്തിൽ നിന്ന് കൂടുതൽ പ്രതിനിധികൾ പി.ബി യിൽ എത്താൻ സാധ്യതയുണ്ട്. പൊളിറ്റ്ബ്യുറോയിൽ എത്താനുള്ള യോഗ്യത തനിക്ക് ഇല്ലെന്നും പാർട്ടിയുടെ എളിയ പ്രവർത്തകൻ മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ ചർച്ച ചെയ്യേണ്ട സ്ഥലമല്ല പാർട്ടി കോൺഗ്രസ്, അതൊരു പാർട്ടി നയരൂപീകരണ വേദിയാണ്. പാർട്ടിയുടെ അടുത്ത […]

Kerala

ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വിഷയം നിയമസഭയില്‍ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കേവലം കുറച്ച് ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും വിഷയത്തില്‍ പ്രതികളാണെന്നും ചെന്നല കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല’. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴിസിക്കുട്ടിയമ്മയും കേസില്‍ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും നേരത്തെ അറിയാമായിരുന്നുവെന്നതാണ് സത്യം. […]

Kerala

ഒരു പവന്‍റെ മാല തൂക്കാനാണോ മന്ത്രി പത്നി ബാങ്കില്‍ പോയതെന്ന് ചെന്നിത്തല

മുഖ്യമന്ത്രി അഴിമതിക്ക് കുട പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സാങ്കല്‍പ്പിക ലോകത്താണുള്ളത് .ജലീലിനെ ഇഡി ചോദ്യം ചെയ്തത് മുഖ്യമന്ത്രി നിസാര വത്കരിക്കുന്നു. ലൈഫ് മിഷനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു. മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് മന്ത്രി പത്നി ലോക്കര്‍ തുറന്ന് എല്ലാം മാറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.ഒരു പവന്‍റെ മാല തൂക്കാനാണോ മന്ത്രി പത്നി ബാങ്കില്‍ പോയതെന്നും ചെന്നിത്തല ചോദിച്ചു. ജനങ്ങള്‍ എല്ലാം കാണുന്നുവെന്ന് മുഖ്യമന്ത്രി മറക്കുന്നു. ജലീലിനെ ഇഡി ചോദ്യം […]

Kerala

മന്ത്രി ഇ.പി ജയരാജനോട് ചോദ്യം ചോദിച്ചതിന് ടൈറ്റാനിയം ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ്

സിവില്‍ സെക്ഷനിലെ ഓവര്‍സിയറിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട് ടൈറ്റാനിയത്തില്‍ നടന്ന പരിപാടിക്കിടെ വ്യവസായ മന്ത്രി ഇപി ജയരാജനോട് ചോദ്യം ചോദിച്ചതിന് ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ്. സിവില്‍ സെക്ഷനിലെ ഓവര്‍സിയറിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയം നിര്‍മ്മിച്ച സാനിറ്റൈസറിന്‍റേയും, ടോയ്ലെറ്റ് ക്ലീനറിന്‍റേയും വിപണനോദ്ഘാടനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞ മാസം 25നാണ് വ്യവസായ മന്ത്രി എത്തിയത്. മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് ശേഷം അവിടുത്തെ […]

Kerala

കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യംനടന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം […]