ഇത്തരത്തില്‍ എത്ര മേഖലകള്‍ ഉള്‍പ്പെടുന്നുവെന്നറിയാനായി പരിശോധന നടത്താന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി. നിര്‍ദിഷ്ട പരിധിയില്‍ ടൌണ്‍ഷിപ്പുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വനംമന്ത്രി പറഞ്ഞു. വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല സംബന്ധിച്ച ശുപാര്‍ശയില്‍ നിര്‍ണായക തിരുത്തുമായി കേരളം. ഒരു കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്‍ ജനവാസ മേഖലകള്‍ ഉണ്ടെങ്കില്‍ അവയെ കൂടി ഒഴിവാക്കണമെന്ന നിലപാട് കൂടി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സംസ്ഥാനം വെയ്ക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഉന്നതതല യോഗം വിളിച്ചതായി വനംമന്ത്രി കെ. രാജു മീഡിയവണിനോട് പറഞ്ഞു. സംരക്ഷിത വനാതിര്‍ത്തിയില്‍ […]