Cricket India Sports

അവസാന ഓവറുകളില്‍ കൂറ്റനടിയുമായി പന്തും പാണ്ഡ്യയും; ഇന്ത്യക്ക് മികച്ച സ്കോര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ 336 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കോഹ്‍ലിയും സെഞ്ച്വറിയുമായി കെ.എല്‍ രാഹുലും ഇന്ത്യന്‍ ഇന്നിങ്സിനെ മധ്യ ഓവറുകളില്‍ കോട്ടകെട്ടിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും വന്നതോടെ ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടക്കുകയായിരുന്നു. 114 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെയായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. 79 പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു […]

Cricket Sports

പൂനെയില്‍ ഇന്ത്യന്‍ ഷോ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 66 റണ്‍സിന്

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 66 റൺസിനാണ് ഇം​ഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ വീണത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇം​ഗ്ലണ്ടിന് 251 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. സ്കോര്‍: ഇന്ത്യ – 317/5 (50 ഓവർ), ഇം​ഗ്ലണ്ട് – 251/10 (42.1 ഓവർ) ഓപ്പണർ ശിഖർ ധവാൻ (98 റൺസ്) മുന്നിൽ നിന്ന് നയിച്ച ബാറ്റിങ്ങും, അരങ്ങേറ്റ മത്സരത്തിൽ […]

Cricket Sports

249 റണ്‍സ് ലീഡ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 249 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനെ 134 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ രണ്ടാം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ 54ന് ഒന്ന് എന്ന നിലയിലാണ്. 25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്‍ക്കുന്നു. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ചാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 134 റൺസിന് […]

Cricket Sports

ഒരു ദിനവും ഒന്‍പത് വിക്കറ്റും ബാക്കി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം 420 റണ്‍സ്

നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിജയലക്ഷ്യമായ 420 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യ നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍. ഒരു ദിനവും ഒന്‍പത് വിക്കറ്റും ശേഷിക്കേ ഇന്ത്യക്ക് 381 റണ്‍സാണ് വേണ്ടത്. നാലാം ദിനം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി അവസാന സെഷനില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് നഷ്ടമായത്. […]

Cricket Sports

കോഹ്‍ലി ക്യാപ്റ്റന്‍; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ആസ്​ട്രേലിയൻ പര്യടനത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിന്​ പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട്​ ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട്​​ ആസ്​ട്രേലിയൻ പര്യടനത്തിനിടെ നാട്ടിലേക്ക്​ മടങ്ങിയ വിരാട്​ കോഹ്​ലി നായകനായി തിരികെ ടീമിൽ മടങ്ങിയെത്തി. കോഹ്‍ലിക്ക് പിന്നാലെ പേസ് ബൌളര്‍ ഇശാന്ത്​ ശർമ ഓൾറൗണ്ടർ ഹാർദിക്​ പാണ്ഡ്യ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്​. ആസ്​ട്രേലിയൻ പര്യടത്തിൽ മോശം പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷാ, നവദീപ്​ സൈനി എന്നിവർ ടീമിന് പുറത്തായപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച […]

Cricket Sports

എറിഞ്ഞൊതുക്കി പാകിസ്താൻ; ഇംഗ്ലണ്ട് 219നു പുറത്ത്

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 219നു പുറത്ത്. ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാരാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. പാകിസ്താനായി യാസിർ ഷാ നാല് വിക്കറ്റെടുത്തു. 62 റൺസെടുത്ത ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇംഗ്ലീഷ് സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. വാലറ്റത്തിൻ്റെ ചെറുത്തുനില്പാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 326 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. […]

Cricket Sports

21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട്

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് […]

Cricket Sports

വെസ്റ്റ് ഇന്‍റീസിനെ പൂട്ടി ഇംഗ്ലണ്ട്; 269 റണ്‍സിന്‍റെ കൂറ്റന്‍ വിജയം, പരമ്പര

കോവിഡ് മഹാമാരി വന്നതിന് ശേഷം നടത്തപ്പെട്ട ആദ്യ രാജ്യാന്തര ടെസ്റ്റ് ടൂര്‍ണമെന്‍റായിരുന്നു ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കിയത് വെസ്റ്റ് ഇന്‍റീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ചതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നു. 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്‍റെ മിന്നുന്ന വിജയം. 2-1നാണ് ഇംഗ്ലണ്ടിന്‍റെ പരമ്പര വിജയം. നാലാം ദിനം മഴ മൂലം തടസപ്പെട്ടപ്പോള്‍ ജയം അകലെയാകുമോ എന്ന് ഇംഗ്ലണ്ട് ക്യാമ്പ് സംശയിച്ചിരുന്നെങ്കിലും അവര്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു. മത്സരത്തില്‍ 10 വിക്കറ്റുകള്‍ നേടുകയും തന്‍റെ കരിയറില്‍ 500 […]

Cricket Sports

കോവിഡ് കാലത്തെ ക്രിക്കറ്റില്‍ ആദ്യ ജയവുമായി വെസ്റ്റ്ഇന്‍ഡീസ്; അതും ഇംഗ്ലണ്ടിനെ തോല്‍പിച്ച്‌

സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ്ഇന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ്ഇന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. കോവിഡിനും ലോക്ഡൗണിനും ഇടയില്‍ ക്രിക്കറ്റ് ലോകത്തെ ആദ്യ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. അതും കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പിച്ച്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്, 204-10, 313-10, വെസ്റ്റ് ഇന്‍ഡീസ്: 318-10, 200-6 […]

Football Sports

”രണ്ട് ലക്ഷം കുട്ടികള്‍ പട്ടിണിയിലാണ്, സൗജന്യ ഭക്ഷണ കൂപണ്‍ പദ്ധതി തുടരണം” ബ്രിട്ടീഷ് സര്‍ക്കാരിനോട് റാഷ്‌ഫോഡ്

“2020ലും ഇംഗ്‌ളണ്ടിലെ കറുത്തവര്‍ഗ്ഗക്കാര്‍ അടക്കമുള്ള ന്യൂപക്ഷ വിഭാഗങ്ങളിലെ 45 ശതമാനം കുട്ടികളും പട്ടിണിയിലാണ്. പത്ത് വര്‍ഷം മുമ്പ് ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന കുട്ടിയായിരുന്നു ഞാനും…” സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണ കൂപ്പണ്‍ നല്‍കുന്ന പദ്ധതി തുടരണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം മാര്‍കസ് റാഷ്‌ഫോഡ്. ബ്രിട്ടീഷ് ജനപ്രതിനിധികള്‍ക്കായുള്ള തുറന്ന കത്തിലാണ് റാഷ്‌ഫോഡ് കുട്ടികളുടെ പട്ടിണി മാറ്റാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ പോലെ ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികളില്ലെങ്കില്‍ […]