സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകള്‍ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് എന്‍ട്രന്‍സ് കമ്മീഷണറേറ്റ് അറിയിച്ചു. ജൂലൈ 11 ന് തീരുമാനിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള ആലോചന. അതേസമയം, ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ […]
Tag: engineering entrance examination
സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി
സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി. കൊല്ലം ടി.കെ.എമ്മിലും തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലും 1,300ാം റങ്കുകാരനും മുന്നാക്ക സംവരണത്തില്‍ പ്രവേശനം ലഭിച്ചു. കെല്ലം ടി.കെ.എമ്മില്‍ 763 ഉം തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍ 800മാണ് ഒ.ബി.സി വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്. മുന്നാക്ക സംവരണം കഴിഞ്ഞ വര്‍ഷം തന്നെ എം.ബി.ബി.എസില്‍ നടപ്പാക്കിയിരുന്നു. ഈ വര്‍ഷമാണ് ഇത് എഞ്ചിനിയറിംഗില്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അദ്യമായി നടപ്പാക്കിയ റാങ്കിംഗാണ് ഇത്. ഈ റാങ്കിംഗിലാണ് ഇപ്പോള്‍ ഇത്തരമൊരു അട്ടിമറി നടന്നിരിക്കുന്നത്.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്ന ആവശ്യം ഉയരുന്നത്. ഈ മാസം പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണം എന്ന് ആവശ്യം. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വ്യത്യസ്ത പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോൺ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പരീക്ഷ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഈ വർഷത്തെ എൻജിനീയറിംഗ്, ഫാർമസി […]